പുല്ലംപാറയിലെ നാടക പ്രവർത്തകൻ കള്ളൻ വിജയനെക്കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് അസോസിയേറ്റ് എഡിറ്റർ കെ.ആർ.
അജയൻ സ്ഥാനം ഒഴിഞ്ഞു. 2027 ഫെബ്രുവരി വരെ സർവീസ് കാലാവശ ബാക്കിനിൽക്കെയാണ് ഈ രാജി.
വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ അജയനെ ചുമതലകളിൽ നിന്നും നേരത്തെ മാറ്റിനിർത്തിയിരുന്നു. ഇതിന് പിന്നാലെ ഒന്നുകിൽ രാജിവെക്കുകയോ അല്ലെങ്കിൽ അവധിയിൽ പ്രവേശിക്കുകയോ ചെയ്യണമെന്ന് അദ്ദേഹത്തിന് ഔദ്യോഗിക നിർദ്ദേശം ലഭിച്ചിരുന്നു.
ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ ആണ് വാക്കാൽ ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ലേഖനത്തിന്റെ തലക്കെട്ട് വിവാദമായതിനെ തുടർന്ന് അജയനെ വാരാന്തപ്പതിപ്പ് എഡിറ്റർ സ്ഥാനത്തുനിന്നും മുൻപ് ഒഴിവാക്കിയിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ഔദ്യോഗികമായി രാജി സമർപ്പിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

