കോഴിക്കോട് ∙ കോഴിക്കോട് ജെഡിടി സ്കൂളിൽ സജ്ജമാക്കിയ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തുറന്നതിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെൽ കോഓർഡിനേറ്റർ വി.കെ.സജീവൻ പറഞ്ഞു. ഏത് കാരണത്താൽ ആയാലും കൃത്യമായ മുന്നറിയിപ്പുകളോ നോട്ടിസോ ഇല്ലാതെ ഇത്തരം ഒരു നീക്കം നടത്തിയത് തെറ്റായ കീഴ്വഴക്കമാണ്.
സാധാരണ വോട്ടെണ്ണൽ കേന്ദ്രം തുറക്കുന്നത് വോട്ടെണ്ണുന്ന ദിവസമാണ്. അത് അനധികൃതമായി തുറക്കുന്നത് ചട്ടവിരുദ്ധമാണ്.
ജെഡിടി സ്കൂളിൽ വോട്ടെണ്ണുന്നത് വരെ കേന്ദ്രസേനയുടെ സുരക്ഷ ശക്തമാക്കണമെന്നും വി.കെ.സജീവൻ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ 11.30 ഓടെയാണ് സ്ട്രോങ് റൂം തുറന്നത്. എന്നാൽ ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നു എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫിസർ പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ തുറന്നത്.
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിങ് ഓഫിസർ അറിയിച്ചു.
സംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി യുഡിഎഫ് ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എം.കെ.
രാഘവൻ, ഡിസിസി അധ്യക്ഷൻ പ്രവീൺകുമാർ തുടങ്ങിയവർ പറഞ്ഞു. സ്ട്രോങ് റൂമിന്റെ സുരക്ഷ പൂർണമായും ബിഎസ്എഫിനെ ഏൽപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

