നെയ്യാറ്റിൻകര ∙ ഒരു വർഷമായി എസ്.പ്രദീപിന്റെ (37) ജീവിതം മാറി മറിഞ്ഞിട്ട്. പനി പിടിപെട്ടതാണു തുടക്കം.
പിന്നീട് വൃക്കകളും പിന്നാലെ കരളും തകരാറിലായെന്നു കണ്ടെത്തി. ഇതോടെ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ബന്ധുക്കൾ.
തുടർ ചികിത്സയ്ക്കു വലിയ തുക വേണ്ടി വരും. നിർധന കുടുംബാംഗമായ പ്രദീപിന് ഈ തുക എങ്ങനെ കണ്ടെത്തുമെന്ന് അറിയില്ല.
സുമനസ്സുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ. തിരുപുറം വലിയ മാങ്കുളം വീട്ടിൽ എസ്.പ്രദീപിന് ഒരു വർഷം മുൻപ് പനിയും ഛർദിയും പിടിപെട്ടു.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. അപ്പോഴാണ് ആന്തരിക അവയവങ്ങൾ പ്രവർത്തന രഹിതമായ വിവരം അറിയുന്നത്.
ഇപ്പോൾ ആഴ്ചയിൽ 3 ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്. വെൽഡിങ് പണി ചെയ്തിരുന്ന പ്രദീപിന് രോഗം പിടിപെട്ടതോടെ ജോലിക്ക് പോകാൻ കഴിയാതെയായി.
ഭാര്യയും 2 മക്കളും അടങ്ങുന്നതാണ് കുടുംബം. വൃക്കയും കരളും മാറ്റി വയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
പക്ഷേ, ഇതിനു വേണ്ട പണം കൈവശമില്ല.
20 ലക്ഷം രൂപയെങ്കിലും ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും വേണ്ടി വരും. ഇപ്പോൾ തന്നെ കടക്കെണിയിലായി എന്നും പ്രദീപ് പറയുന്നു.
സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ തമിഴ്നാട് മെർക്കന്റൈൽ ബാങ്കിന്റെ പഴയകട ശാഖയിൽ സിംഗിൾ അക്കൗണ്ട് തുറന്നിട്ടുണ്ട്.
യുപിഐ അക്കൗണ്ട് പ്രദീപിന്റെ പേരിലാണ്. സാമ്പത്തിക സഹായത്തിന് അക്കൗണ്ട് വിവരം:
ബാങ്ക് : തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്
അക്കൗണ്ട് നമ്പർ : 062100080200093
ഐഎഫ്എസ്സി : TMBL0000062
ഫോൺ : 8590295275
യുപിഐ അക്കൗണ്ട് നമ്പർ : 8590295275
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

