ടെഹ്റാൻ: ഹോർമുസ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ചൈന. സൗദിയുമായുള്ള ചർച്ചയിലാണ് ചൈന നിലപാട് അറിയിച്ചത്.
മേഖലയിലെ രാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും നിലപാടിന് ഒപ്പം ചേർന്ന് പോകണമെന്നാണ് ചൈനയുടെ നിലപാട്. മേഖലയിലെ രാജ്യങ്ങൾക്ക് ഒപ്പം പ്രവർത്തിക്കും എന്ന് വ്യക്തമാക്കിയ ചൈന യുദ്ധമവസാനിപ്പിക്കണം എന്നും ആഹ്വാനം ചെയ്തു.
അതേ സമയം നാവിക ഉപരോധം തുടരുന്നു എന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. പുതിയ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
27 കപ്പലുകളെ തിരിച്ചു വിട്ടു. ഇറാനുമായി പാകിസ്ഥാൻ വീണ്ടും സംസാരിച്ചു.
അമേരിക്കൻ സംഘം ഉടനെ ഇസ്ലാമാബാദ് എത്തും. അമേരിക്കയുമായുള്ള ചർച്ചകളിൽ വിശ്വാസം ഇല്ലെന്ന് ഇറാൻ സേന ബ്രിഗഡിയർ ജനറൽ മജീദ് മൗസവി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

