കോഴിക്കോട് ∙ മഹിളാ കോൺഗ്രസ് അഴിയൂർ മണ്ഡലം പ്രസിഡന്റും പതിനഞ്ചു വർഷത്തോളമായി അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗവും ആയ മഹിജ തോട്ടത്തിലും 25 വർഷം ഗ്രാമപഞ്ചായത്ത് അംഗവും നിലവിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ തോട്ടത്തിൽ ശശിധരനും ബിജെപി അംഗത്വമെടുത്തു.
ബിജെപി കോഴിക്കോട് നോർത്ത് ജില്ല ഓഫിസിൽ നടന്ന പരിപാടിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ ഇവരെ ഷാൾ അണിയിച്ചു സ്വീകരിച്ചു.
ചടങ്ങിൽ ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ.ദിലീപ്, ജില്ല സെക്രട്ടറി പി.കെ. പ്രീത, ബിജെപി ഒഞ്ചിയം മണ്ഡലം പ്രസിഡന്റ് അഭിജിത്ത് എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

