പേരാമ്പ്ര ∙ നീർപ്പാലത്തിൽ വാഹനം ഇടിച്ച് അപകടം സംഭവിച്ചതോടെ സ്ലാബ് തെന്നി മാറി പാലം അപകടത്തിലായി. ചാനിയംകടവ് – വടകര റോഡിലെ ഓട്ടുവയലിലെ ജലവിഭവ വകുപ്പിന്റെ നീർപ്പാലമാണ് അപകടാവസ്ഥയിലായത്.
കഴിഞ്ഞ ദിവസം രാത്രി കണ്ടെയ്നർ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ശക്തിയിൽ സ്ലാബ് 2 അടിയോളം അകന്നുപോയി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത്, ഇറിഗേഷൻ അധികൃതർ സ്ഥലത്ത് വന്ന് പരിശോധന നടത്തി.
പേരാമ്പ്ര പൊലീസിൽ പരാതി നൽകി. പല തവണ വാഹനം ഇടിച്ച് തകർന്ന നീർപ്പാലം പൊളിച്ചുമാറ്റി പകരം സംവിധാനം ഒരുക്കാൻ അധികാരികൾ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

