കോഴിക്കോട് ∙ ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ കോർപറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ മാംസം, പച്ചക്കറികൾ, മറ്റു ഭക്ഷണ പദാർഥങ്ങൾ, ഐസ് തുടങ്ങിയവ പിടികൂടി. പൊതുജനങ്ങൾക്ക് അപകടകരാമാകുന്ന തരത്തിൽ സ്ഥാപിച്ച പാചക വാതക സിലിണ്ടർ, അടുപ്പ് തുടങ്ങിയവയും കസ്റ്റഡിയിലെടുത്തു.
ഹെൽത്ത് ഓഫിസർ ഡോ. ടി.കെ.മുനവർ റഹ്മാന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയോടെ തുടങ്ങിയ പരിശോധന വൈകിട്ടുവരെ നീണ്ടു.
ഇതിനിടെ ഒരു കിലോഗ്രാമിലേറെ നിരോധിത പുകയില ഉൽപന്നങ്ങളുമായി ഉത്തർ പ്രദേശ് സ്വദേശിയെ പിടികൂടി വെള്ളയിൽ പൊലീസിനു കൈമാറി.
പ്ലാസ്റ്റിക് നെറ്റ് ചാക്കുകളിൽ കെട്ടി സൂക്ഷിച്ച ക്വാളിഫ്ലവറുകൾ പലതും ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. ഐസ് സൂക്ഷിച്ച പെട്ടികൾ പലതും വൃത്തിഹീനമായിരുന്നു.
ഇതിൽ നിന്ന് ഐസ് മാറ്റിയ ശേഷം വെള്ളം ഒഴിക്കുമ്പോൾ അതു വ്യക്തമായിരുന്നു. പല കടകളുടെയും സമീപം ഈച്ചകൾ ഉൾപ്പെടെ ഉണ്ടായിരുന്നു.
ആളുകൾ ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങൾ പ്രത്യേക ബിന്നിൽ ഉപയോഗിക്കാൻ നിർദേശിക്കുന്നുണ്ടെങ്കിലും ആളുകൾ അതു പാലിക്കുന്നില്ലെന്നു കച്ചവടക്കാർ ഉദ്യോഗസ്ഥരോടു പറഞ്ഞു.
ഫുഡ് സ്ട്രീറ്റിൽ 92 കാർട്ടുകളാണ് അനുവദിച്ചത്.
പലതും അതിഥിത്തൊഴിലാളികളാണ് നടത്തുന്നത്. മേൽവാടകയ്ക്ക് എടുത്തു കച്ചവടം നടത്തുന്നവർ വരെ ഇവിടെ ഉണ്ട്.
എച്ച്എസ് കെ.ദിലീപ് കുമാർ, എസ്പിഎച്ച്ഐമാരായ കെ.എം.ശശിധരൻ, ബിജു ജയറാം, പിഎച്ച്ഐമാരായ ടി.കെ.അശോകൻ, കെ.ഷമീർ, കെ.ഡിജിൽ രാജ്, ചീറ്റ സ്ക്വാഡ് അംഗങ്ങളായ ടി.ബിന്ദു, പി.പി.സുജിത്ത്, ശ്യാം കൃഷ്ണ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

