ടെലിവിഷൻ പരമ്പരകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥിയായി പ്രവേശിക്കുകയും, കടുത്ത മത്സരങ്ങൾക്കും വെല്ലുവിളികൾക്കും ഒടുവിൽ കിരീടം ചൂടിക്കൊണ്ടാണ് താരം പുറത്തുവന്നത്.
എന്നാൽ ഷോയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ നിന്നും മറ്റും നേരിടേണ്ടിവന്ന കടുത്ത സൈബർ ആക്രമണങ്ങളും നെഗറ്റീവ് കമന്റുകളും തന്നെ കടുത്ത ഡിപ്രഷനിലേക്ക് നയിച്ചിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് താരം ഇപ്പോൾ. തുടർച്ചയായ പരിപാടികളുമായി തിരക്കിലായിരുന്നതിനാൽ പലരും ഈ മാനസിക ബുദ്ധിമുട്ടുകൾ അറിഞ്ഞിരുന്നില്ലെന്നും താരം വ്യക്തമാക്കുന്നു.
പ്രമുഖ അവതാരക ലക്ഷ്മി നക്ഷത്രയുമായുള്ള അഭിമുഖത്തിലാണ് അനുമോൾ തന്റെ പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. “100 ദിവസം ബിഗ് ബോസിൽ എങ്ങനെ അതിജീവിച്ചു എന്നത് എനിക്ക് മാത്രമെ അറിയൂ.
ഷോയിൽ നിന്നിറങ്ങി കുറച്ചു നാൾ ഞാൻ ഡിപ്രഷനിലൂടെയാണ് കടന്നു പോയത്. കരയാൻ വേണ്ടി കരയുന്നതല്ല.
അത്രയും സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് അവിടെ നടന്നത്. ഇനി വരുന്ന സീസണിൽ എന്റെ അവസ്ഥ ആർക്കും ഉണ്ടാവരുതേ എന്നാണ് ആഗ്രഹം” എന്ന് അനുമോൾ വ്യക്തമാക്കി.
വിജയം നേടിയിട്ടും അതിനെ അംഗീകരിക്കാൻ തയ്യാറാകാത്ത ഒരു വിഭാഗം ആളുകൾ ഇപ്പോഴും തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്ന് താരം പറയുന്നു. “വിന്നറായിട്ടും അത് അംഗീകരിക്കാത്ത കുറേ ആളുകൾ ഉണ്ട്.
ഇപ്പഴും എനിക്ക് എതിരെ നെഗറ്റീവ് കമൻസ് ഇടുന്നവരുണ്ട്. അനുമോൾ വിന്നറാവാൻ പാടില്ലായിരുന്നു അതിനുള്ള യോഗ്യത ഇല്ലെന്ന് പറയും.
അതവരുടെ കാഴ്ചപ്പാടല്ലേ വേറെ ആരുടെ എങ്കിലും ആരാധകരായിരിക്കും എന്ന് കരുതും. പക്ഷേ അതൊന്നും അല്ല എന്നെ വേദനിപ്പിച്ചത്.
ഈ പ്രോഗ്രാം പോലും കണ്ടിട്ടില്ലാത്ത ആൾക്കാര് വന്ന് ഭയങ്കര മോശമായിട്ട് കമന്റിടും. കൂടുതലും ഫേസ്ബുക്ക് അമ്മാവന്മാരുടെ കമന്റുകളാണ്.
ഭയങ്കര മോശമായിട്ടുള്ള കമന്റുകൾ. പറയാൻ പോലും പറ്റില്ല.
ഇതൊക്കെ ഇട്ടിട്ട് എന്ത് മനസുഖമാണ് കിട്ടുന്നത്. അയാൾക്ക് എന്നെ വ്യക്തിപരമായി അറിയില്ല.
ജീവിതത്തിൽ ഒരിക്കലും രക്ഷപ്പെടാത്ത, വീട്ടിൽ ചൊറിയും കുത്തിയിരിക്കുന്ന ആളുകളാണ് കമന്റിടുന്നത്. അതിൽ അവർക്കൊരു മനസുഖം” എന്നും താരം പറഞ്ഞു.
എങ്കിലും ആരാധകരുടെ പിന്തുണയാണ് തനിക്ക് മുന്നോട്ട് പോകാനുള്ള കരുത്ത് നൽകിയതെന്നും അനുമോൾ കൂട്ടിച്ചേർത്തു. “നിങ്ങളുടെ നെഗറ്റീവ് കമന്റ് കാണുമ്പോൾ എനിക്ക് പ്രചോദനം ആണ്.
എയർ പോർട്ടിൽ എത്തിയപ്പോൾ എന്റെ നമ്പർ ലീക്കായിരുന്നു. അത് നല്ലതായി.
എത്രത്തോളും പ്രേക്ഷക പിന്തുണ ഉണ്ടെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്. ഒരുദിവസം പത്ത് അഞ്ഞൂറ് കോളുകൾ വരും.
എന്നെ സ്നേഹിക്കുന്ന കുറേ പേരുള്ളപ്പോൾ ഈ നെഗറ്റീവ് കമന്റുകളൊന്നും എനിക്ക് ഒന്നുമില്ല. അവരോട് എനിക്ക് പുച്ഛം മാത്രം.
ചേച്ചിയാണ് എല്ലാ കാര്യങ്ങള്ക്കും എനിക്ക് വേണ്ടി നിന്നത്. ജോലി വരെ മാറ്റിവച്ച് ചേച്ചിയാണ് എനിക്ക് വേണ്ടി നിന്നത്.
ഇതിനിടയിൽ ചേച്ചി ഗർഭിണി ആയിരുന്നു. അത് അബോഷനായി” എന്നും അനുമോൾ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

