കോഴിക്കോട്∙ ജില്ലയിലെ പഞ്ചായത്തുകളിൽ യുഡിഎഫ് അട്ടിമറി. സിപിഎമ്മിന്റെ ഉറച്ച കോട്ടകൾ പോലും യുഡിഎഫിലേക്ക് മാറി.
എൽഡിഎഫിന്റെ കയ്യിൽ നിന്ന് 17 പഞ്ചായത്തുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇതിൽ പലതും ചരിത്രത്തിൽ ഒരിക്കലും യുഡിഎഫിനു ലഭിക്കാത്തവയായിരുന്നു.
പേരാമ്പ്ര മേഖലയിലാണ് സിപിഎമ്മിന് കനത്ത നഷ്ടമുണ്ടായത്. വടകര മേഖലയിൽ മണിയൂർ പഞ്ചായത്തു നഷ്ടമായതും തിരിച്ചടിയായി.
കുറ്റ്യാടി മേഖലയാണ് സമ്പൂർണ തകർച്ചയിൽ നിന്ന് സിപിഎമ്മിന്റെ മുഖം രക്ഷിച്ചത്.
65 വർഷമായി ഉറച്ച പാർട്ടി കോട്ടയായ കോട്ടൂർ പഞ്ചായത്തിൽ ഇത്തവണ 10–10 ആണ് കക്ഷി നില. 20 വർഷത്തിലേറെ നീണ്ട എൽഡിഎഫ് ഭരണം അവസാനിപ്പിച്ചാണ് നടുവണ്ണൂർ, ചക്കിട്ടപാറ, പേരാമ്പ്ര പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തത്. സംസ്ഥാന നേതൃത്വത്തിനും ഭരണത്തിനും എതിരായ പാർട്ടി പ്രവർത്തകരുടെ അമർഷം യുഡിഎഫിനു മതിയായ സംഘടനാ സംവിധാനങ്ങൾ പോലും ഇല്ലാത്ത ഈ മേഖലകളിൽ പോലും യുഡിഎഫിനെ തുണച്ചു.
പേരാമ്പ്ര കോളജ് സംഘർഷവുമായി ബന്ധപ്പെട്ട
സംഭവങ്ങളും ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചിട്ടുണ്ട്. ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റതിനെ തുടർന്നുണ്ടായ സംഭവങ്ങളും പ്രതിഷേധങ്ങളും ഈ മേഖലയിൽ യുഡിഎഫിനെ ചലിപ്പിച്ചു നിർത്തി.
കൺവൻഷനുകളിലും പൊതുപരിപാടികളിലും വലിയ ജനപങ്കാളിത്തമുണ്ടായി. കോഴിക്കോട് നഗരത്തിൽ എം.കെ.രാഘവന്റെ സാന്നിധ്യം പോലെ വടകര മേഖലയിൽ ഷാഫിയുടെ സാന്നിധ്യം യുഡിഎഫിനെ ചലിപ്പിച്ചു നിർത്തുന്നതിൽ നിർണായകമായി.
യുഡിഎഫ് ജയിച്ച പഞ്ചായത്തുകൾ (41)
നരിക്കുനി, കാക്കൂർ, ബാലുശ്ശേരി, മണിയൂർ, ആയഞ്ചേരി, കായക്കൊടി, വേളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, താമരശ്ശേരി, പുതുപ്പാടി, ഉണ്ണികുളം, കട്ടിപ്പാറ, ഓമശ്ശേരി, കിഴക്കോത്ത്, നടുവണ്ണൂർ, കൂരാച്ചുണ്ട്, കോടഞ്ചേരി, ഏറാമല, ഒഞ്ചിയം, കുരുവട്ടൂർ, മടവൂർ, പെരുവയൽ, മാവൂർ, പെരുമണ്ണ, കുന്നമംഗലം, ചാത്തമംഗലം, ചങ്ങരോത്ത്, ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, കായണ്ണ, ചെറുവണ്ണൂർ, തലക്കുളത്തൂർ, നാദാപുരം, ചെക്യാട്, പുറമേരി, തൂണേരി, തുറയൂർ.
തിക്കോടി, കൊടിയത്തൂർ.
എൽഡിഎഫിൽനിന്ന് പിടിച്ചെടുത്ത പ
ഞ്ചായത്തുകൾ (17)
പുറമേരി, പേരാമ്പ്ര, ചക്കിട്ടപാറ, കൂത്താളി, ചങ്ങരോത്ത്, ബാലുശേരി, നടുവണ്ണൂർ, പെരുമണ്ണ, കുന്നമംഗലം, ചാത്തമംഗലം, കാക്കൂർ, കുരുവട്ടൂർ, മണിയൂർ, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, കൂടരഞ്ഞി, കായക്കൊടി
എൽഡിഎഫ് ജയിച്ച പഞ്ചായത്തുകൾ: (24)
അത്തോളി, അരിക്കുളം, കീഴരിയൂർ, ഒളവണ്ണ, പനങ്ങാട്, വാണിമേൽ, ചോറോട്, എടച്ചേരി, വളയം , വില്യാപ്പള്ളി, കുന്നുമ്മൽ, കുറ്റ്യാടി, മരുതോങ്കര, കാവിലുംപാറ, നരിപ്പറ്റ, കടലുണ്ടി, ഉള്ളിയേരി അഴിയൂർ, കക്കോടി, ചേളന്നൂർ, നൊച്ചാട്, മേപ്പയൂർ, കായണ്ണ, കാരശ്ശേരി.
ആർക്കും ഭൂരിപക്ഷമില്ലാത്ത പഞ്ചയത്തുകൾ(5)
തിരുവള്ളൂർ, നന്മണ്ട, കോട്ടൂർ, മൂടാടി, തിരുവമ്പാടി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

