കോഴിക്കോട്∙ നടക്കാവ് ജിവിഎച്ച്എസ്എസിന്റെയും അമോറ ഹെൽത്ത് ടെക്കിന്റെയും ബേബി മെമ്മോറിയൽ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ആർത്തവ ശുചിത്വം, സുസ്ഥിര ആർത്തവ ശീലങ്ങൾ, മെനസ്ട്രുവൽ കപ്പ് ഉപയോഗം എന്നീ വിഷയങ്ങളിൽ ബോധവത്കരണം നടത്തി.
ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി നാലു ലക്ഷം രൂപയുടെ സൗജന്യ മെനസ്ട്രുവൽ കപ്പ് വിതരണവും നടന്നു. ഉദ്ഘാടനം മാധ്യമപ്രവർത്തകയായ അഞ്ജന ശശി നിർവഹിച്ചു.
ബേബി മെമ്മോറിയൽ സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. വിന്നി വിജയൻ ക്ലാസ് നയിച്ചു.
പ്രിൻസിപ്പൽ സി.ഗിരീഷ് കുമാർ, അമോറ ഹെൽത്ത് ടെക് സ്ഥാപകയും എംഡിയുമായ ഷാനിബ പള്ളിയാൽ, അമോറ സഹസ്ഥാപകൻ വി.കെ.ചാൾസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

