കോഴിക്കോട് ജില്ലയിലെ കൊടുവള്ളി ആവിലോറയില് പന്ത്രണ്ടുകാരനായ വിദ്യാര്‍ത്ഥിയെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച കേസിലെ പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നു. കൊടുവള്ളി സ്വദേശിയായ ഉവൈസ് ആണ് ദുബൈയിലേക്ക് കടന്നത്.
കോഴിക്കോട് വിമാനത്താവളം വഴിയാണ് ഇയാള്‍ രാജ്യം വിട്ടതെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തില്‍ ഉള്‍പ്പെട്ട
ഉവൈസിന്റെ പിതാവ് റസാഖ്, മാതാവ് സീനത്ത് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നേരത്തെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതിനിടയിലാണ് പ്രതികളിലൊരാളായ ഉവൈസ് നിയമണങ്ങളെ വെട്ടിച്ച് വിദേശത്തേക്ക് രക്ഷപ്പെട്ടത്. വാച്ച് മോഷ്ടിച്ചെന്നാരോപിച്ചാണ് കുട്ടിയെ പിതാവിന്റെ സഹോദരനും കുടുംബവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.
നഖത്തിനുള്ളില്‍ ഈര്‍ക്കില്‍ കയറ്റിയും മുറിവുകളില്‍ മുളക് വെള്ളം ഒഴിച്ചും കുട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കാനുള്ള രഹസ്യശ്രമങ്ങള്‍ നടന്നിരുന്നതായും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കുട്ടിക്ക് സൈക്കിള്‍ വാങ്ങി നല്‍കാമെന്നും പണം നല്കുമെന്നുമടക്കം വാഗ്ദാനം ചെയ്ത് സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമം നടന്നിരുന്നു. സംഭവദിവസം രാത്രി പ്രതികളുടെ വീടിനുള്ളില്‍ പൂട്ടിയിട്ട
മുറിയില്‍ നിന്നുമാണ് കുട്ടി സാഹസികമായി രക്ഷപ്പെട്ടത്. തുടര്‍ന്ന് നേരെ പൊലീസ് സ്റ്റേഷനിലെത്തി കുട്ടി തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകളെക്കുറിച്ച് വിവരിക്കുകയായിരുന്നു.
കുട്ടി സ്റ്റേഷനില്‍ എത്തിയ ഉടന്‍ തന്നെ പോലീസ് കുട്ടിയുടെ പിതാവുമായി ബന്ധപ്പെടുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

