അബുദാബി ∙ ഏകീകൃത ജിസിസി ടൂറിസ്റ്റ് വീസ (ജിസിസി ഗ്രാൻഡ് ടൂർസ്) അടുത്തമാസം യുഎഇയും ബഹ്റൈനും നടപ്പാക്കും. പരീക്ഷണാർഥം രണ്ടു രാജ്യങ്ങളിൽ നടപ്പാക്കുന്ന പദ്ധതി വിജയിച്ചാൽ മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.
ഒറ്റ ടൂറിസ്റ്റ് വീസയിൽ യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങൾ സന്ദർശിക്കാമെന്നതാണ് സവിശേഷത.
കുവൈത്ത് സിറ്റിയിൽ നടന്ന ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലാണ് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ഏകീകൃത വീസ പ്രഖ്യാപിച്ചത്. ഗൾഫ് സഹകരണ കൗൺസിൽ നേരത്തേ അംഗീകാരം നൽകിയിരുന്നു.
പദ്ധതി പൂർണമായി നടപ്പാക്കുന്നതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിക്കുന്നതിനൊപ്പം വാണിജ്യ, വ്യാപാര സാമ്പത്തിക മേഖലകൾക്കും ശക്തി പകരും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

