ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന ക്രമീകരണങ്ങളിൽ സുപ്രധാന മാറ്റങ്ങൾ ഏർപ്പെടുത്തി ദേവസ്വം ബോർഡ്. 2026 ആഗസ്റ്റ് 25 മുതൽ 28 വരെയുള്ള തീയതികളിൽ രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയുള്ള സമയത്ത് വിഐപി ദർശനത്തിനോ സ്പെഷൽ ദർശനത്തിനോ അനുമതി ഉണ്ടായിരിക്കുന്നതല്ല.
ഈ ദിവസങ്ങളിൽ സാധാരണ നിലയിൽ ക്യൂവിൽ വരിനിൽക്കുന്ന ഭക്തർക്കും, 1000 രൂപയുടെ നെയ് വിളക്ക് വഴിപാട് നടത്തുന്നവർക്കും മാത്രമായിരിക്കും ദർശനത്തിനുള്ള സൗകര്യം ലഭ്യമാവുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ താൽക്കാലിക ക്രമീകരണമെന്ന് അധികൃതർ വ്യക്തമാക്കി.
അതോടൊപ്പം, സെപ്റ്റംബർ മാസത്തെ വെർച്വൽ ക്യൂ ദർശനത്തിനായുള്ള സ്ലോട്ടുകൾ അനുവദിച്ചിട്ടുണ്ട്. ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിൽ 8 സ്ലോട്ടുകളിലായി ദിവസേന 2400 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനം നടത്താം.
ഇതിനായുള്ള ഓൺലൈൻ ബുക്കിങ് നടപടികൾ ഇന്നലെ ആരംഭിച്ചു കഴിഞ്ഞു. ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ guruvayurdevaswom.in മുഖേന ഭക്തർക്ക് സ്ലോട്ടുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

