കോടഞ്ചേരി∙ താമരശ്ശേരി രൂപത സ്ഥാപിതമായതിന്റെ നാൽപ്പതാം വാർഷികാഘോഷമായ റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മാരത്തൺ കോടഞ്ചേരിയിൽ വെച്ച് രൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. കോടഞ്ചേരിയിൽ നിന്ന് തിരുവമ്പാടിയിലേക്കാണ് മത്സരം നടക്കുന്നത്.
തിരുവമ്പാടി സേക്രട്ട് ഹാർട്ട് ചർച്ച് പാരിഷ് ഹാളിൽ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്യും.
‘മലയോര വികസനം നാടിന്റെ നന്മയ്ക്ക്’ എന്ന ആപ്തവാക്യവുമായാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. നാല് പതിറ്റാണ്ടുകളായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലയുടെ സമഗ്ര വികസനത്തിന് രൂപത നൽകിവരുന്ന നേതൃത്വപരമായ പങ്കിനെ സ്മരിക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ കായിക മാമാങ്കത്തിന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

