കോഴിക്കോട് ∙ മാനാഞ്ചിറ – വെള്ളിമാടുകുന്ന് നാലുവരി പാതയുടെ റീച്ച് രണ്ടിൽ മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള നിർമാണ പ്രവൃത്തി ഇന്നലെ ആരംഭിച്ചു. ആദ്യഘട്ടമായി, റോഡിന് ഏറ്റെടുത്ത ഭൂമിയുടെ അതിർത്തി നിശ്ചയിച്ച് സ്വകാര്യ വ്യക്തികൾ അതിർത്തി തിരിച്ചുകെട്ടൽ തുടങ്ങി.
ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റുകയും നേരത്തേ മണ്ണെടുത്തു നിരപ്പാക്കിയ സ്ഥലങ്ങളിൽ ഓട നിർമാണത്തിനു മണ്ണു നീക്കൽ പ്രവൃത്തിയുമാണ് ആരംഭിച്ചത്.
മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള ഭാഗം കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് (ക്രിപ്) ഉദ്യോഗസ്ഥർ പരിശോധിച്ചു.
കഴിഞ്ഞ ദിവസം ഗതാഗതത്തിനു തുറന്നുകൊടുത്ത മലാപ്പറമ്പ് – മാനാഞ്ചിറ റീച്ചിൽ ശേഷിക്കുന്ന നിർമാണ പ്രവൃത്തി 40 ദിവസം കൊണ്ടു പൂർത്തിയാക്കുമെന്ന് കരാർ ഏറ്റെടുത്ത മിഡ് ലാൻഡ് സ്ഥാപന അധികൃതർ പറഞ്ഞു. മലാപ്പറമ്പ് മുതൽ മാനാഞ്ചിറ വരെ റോഡ് ടാറിങ് ഏതാണ്ട് പൂർത്തിയായി.
റോഡിന്റെ ഇരുഭാഗങ്ങളിലായി നിർമാണം തുടരുന്ന 12 കിലോമീറ്റർ ഓടയിൽ 800 മീറ്റർ പൂർത്തീകരിക്കാനുണ്ട്. നിർമാണം പൂർത്തിയായ ഓടയിൽ 2000 മീറ്റർ സ്ലാബ് സ്ഥാപിക്കാനും ബാക്കിയുണ്ട്.
വാർത്തെടുക്കുന്ന ഓടയുടെ ഭാഗവും സ്ലാബും മാവൂരിലെ ആർഎംസി പ്ലാന്റിൽ നിന്ന് അടുത്ത ദിവസങ്ങളിലായി എത്തിച്ച് ഓട പൂർത്തിയാക്കുമെന്ന് കരാർ സ്ഥാപന ജ ീവനക്കാർ പറഞ്ഞു.
നടക്കാവ് ഇംഗ്ലിഷ് പള്ളി ഭാഗത്ത് 300 മീറ്ററും ക്രിസ്ത്യൻ കോളജ് ഭാഗത്ത് 250 മീറ്ററും കൂടാതെ മറ്റു നാലിടത്തായി 50 മീറ്റർ വീതവും ഓട
നിർമിക്കാനുണ്ട്. മലാപ്പറമ്പ് സ്വകാര്യ ആശുപത്രിക്കു മുന്നിൽ ഡിവൈഡർ തുറന്ന ഭാഗത്ത് താൽക്കാലിക ഡിവൈഡർ സ്ഥാപിച്ച് അടയ്ക്കും.
അത്യാവശ്യ ഘട്ടങ്ങളിൽ ഈ ഭാഗം തുറക്കാനുള്ള സൗകര്യം നൽകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിവൈഡർ സ്ഥാപിച്ച സ്ഥലങ്ങളിൽ മണ്ണ് നിറയ്ക്കൽ തുടരുന്നുണ്ട്.
ഈ ഭാഗത്ത് ഒരു മാസത്തിനു ശേഷം പുല്ലു വയ്ക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

