കോഴിക്കോട് ∙ മിനി ബൈപാസിൽ ഗോവിന്ദപുരത്തെ നടപ്പാതയിൽ സ്വകാര്യ കമ്പനി നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം ഇതിനകം പൊളിച്ചുമാറ്റിയില്ലെങ്കിൽ നിയമാനുസൃതം നടപടികൾ പാലിച്ച് എത്രയും വേഗം പൊളിച്ചുമാറ്റണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. പൊതുമരാമത്ത് (റോഡ്സ്) വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സ്വീകരിച്ച നടപടികളെ കുറിച്ച് കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
ഗോവിന്ദപുരം സ്വദേശി കെ. ശിവദാസൻ സമർപ്പിച്ച പരാതിയിലാണ് നടപടി.
പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് സമർപ്പിച്ചു.
നടപ്പാതയിൽ സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ സ്വകാര്യ ഏജൻസി സ്ഥാപിച്ചതാണെന്നു റിപ്പോർട്ടിൽ പറയുന്നു. റോഡിന്റെ സ്ഥലം കയ്യേറി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുനീക്കി കാൽനട
സുഗമമാക്കാൻ സ്വകാര്യ ഏജൻസിക്ക് നിർദേശം നൽകിയിരുന്നു. അടിയന്തര തുടർനടപടികൾ സ്വീകരിക്കാൻ നഗരസഭയ്ക്കും കത്ത് നൽകിയിരുന്നതായി റിപ്പോർട്ടിൽ പറഞ്ഞു.
സ്വകാര്യ ഏജൻസി ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ച് നീക്കാതിരുന്നാൽ സർക്കാർ പൊളിച്ചുനീക്കി ചെലവായ തുക ഏജൻസിയിൽ നിന്നും ഈടാക്കുമെന്ന് റിപ്പോർട്ടിൽ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

