മൊബൈൽ ഇന്റർനെറ്റ് ഉപയോഗത്തിൽ പരമ്പരാഗത സെർച്ച് എഞ്ചിനുകൾക്ക് പകരമായി പുതിയ അനുഭവമൊരുക്കുകയാണ് ആർക്ക് സെർച്ച് ബ്രൗസർ. സാധാരണ ബ്രൗസറുകളിൽ നിന്നും വ്യത്യസ്തമായി വേഗതയും ലളിതമായ ഉപയോക്തൃ അനുഭവവുമാണ് ഈ ആപ്ലിക്കേഷൻ വാഗ്ദാനം ചെയ്യുന്നത്.
വിവിധ സെർച്ച് എഞ്ചിനുകൾ ഉപയോഗിച്ച് മടുത്ത ഉപയോക്താക്കൾക്ക് വ്യത്യസ്തമായ രീതിയിലാണ് ഈ ആപ്പ് സേവനങ്ങൾ നൽകുന്നത്. ആപ്പിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നാണ് ബ്രൗസ് ഫോർ മീ ഫീച്ചർ.
രണ്ട് വ്യത്യസ്ത എ ഐ മോഡലുകൾ ഉപയോഗിച്ച് വിവരങ്ങൾ ക്ലീനായി, ചിട്ടയോടെ, പരസ്യങ്ങളില്ലാതെ ഉപയോക്താക്കൾക്ക് മുന്നിൽ എത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. പരമ്പരാഗത സെർച്ച് എഞ്ചിനുകളിലെ നീണ്ട
ലിസ്റ്റുകളിലൂടെയും പരസ്യങ്ങളിലൂടെയും കടന്നുപോകേണ്ടി വരുന്ന ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാകുന്നു. ലഭിക്കുന്ന വിവരങ്ങളുടെ ഉറവിടങ്ങൾ പരിശോധിക്കുന്നതിനായി ആപ്പിന്റെ താഴെയായി മുഴുവൻ ലിസ്റ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.
മികച്ച സെർച്ച് അനുഭവത്തിന് പുറമെ മറ്റ് നിരവധി യൂസർ ഫ്രണ്ട്ലി ഫീച്ചറുകളും ഇതിലുണ്ട്. പ്രധാനപ്പെട്ട
ടാബുകൾ പിൻ ചെയ്യാനും, ഉപയോഗിക്കാത്ത ടാബുകൾ നിശ്ചിത സമയപരിധിക്ക് ശേഷം ഓട്ടോമാറ്റിക്കായി ആർക്കൈവ് ചെയ്യാനുമുള്ള സൗകര്യം ഇതിലുണ്ട്. ഇതിനായി ആപ്പ് സെറ്റിങ്സിൽ പോയി സ്റ്റോറേജ് വിഭാഗത്തിൽ കയറി ഇഷ്ടമുള്ള സമയപരിധി തിരഞ്ഞെടുക്കാവുന്നതാണ്.
ഓട്ടോ-ഓപ്പൺ കീബോർഡ്, 120Hz സ്ക്രീൻ സപ്പോർട്ട് തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നിരുന്നാലും, ആപ്പിന് ചില പോരായ്മകളും ഉണ്ട്.
പാസ്വേഡ് മാനേജർ അത്രകണ്ട് വിശ്വസനീയമല്ല എന്നതും, ഡെസ്ക്ടോപ്പ് പതിപ്പുമായി ടാബുകളും ഹിസ്റ്ററിയും സിങ്ക് ചെയ്യുന്നതിൽ നേരിടുന്ന തടസ്സങ്ങളും ഇതിന്റെ പ്രധാന പോരായ്മകളാണ്. ആപ്ലിക്കേഷനിൽ നിലവിലുള്ള ചില ബഗുകൾ കാരണം ഇതിനെ പൂർണ്ണമായും പ്രധാന ബ്രൗസറായി ഉപയോഗിക്കാൻ കഴിയില്ലെങ്കിലും, പെട്ടെന്ന് വിവരങ്ങൾ തിരയാനുള്ള ഒരു മികച്ച ടൂളായി ഇതിനെ ഉപയോഗിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

