കോഴിക്കോട്∙ ആധുനിക സൗകര്യങ്ങളോടു കൂടി നിർമിക്കുന്ന ന്യൂ സെൻട്രൽ മാർക്കറ്റിന്റെ തറക്കല്ലിടൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഓൺലൈനായി നിർവഹിച്ചു. എല്ലാവിധ ശുചിത്വവും പാലിച്ചുള്ള രാജ്യാന്തര നിലവാരത്തിലുള്ള മാർക്കറ്റാണ് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നിർമിക്കുന്നത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പിഎംഎസ്എസ്വൈ) യിൽ 1347.5 കോടിയാണ് സംസ്ഥാന സർക്കാരിന് നൽകിയിട്ടുള്ളതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.
ദുബായിലേക്കാൾ മികച്ച മാർക്കറ്റാണ് ഇവിടെ വരാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2 വർഷം കഴിയുമ്പോൾ ഉദ്ഘാടനം ചെയ്യാൻ പറ്റുന്ന രീതിയിൽ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. സംസ്ഥാനത്തെ മുഴുവൻ മത്സ്യത്തൊഴിലാളികളെയും പുനരധിവസിപ്പിച്ചെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിശിഷ്ടാതിഥിയായി.
എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി.
മേയർ ബീനാ ഫിലിപ്പ്, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷരായ എസ്.ജയശ്രീ, പി.സി.രാജൻ, പി.ദിവാകരൻ, പി.കെ.നാസൻ, മുൻ മേയർ ടി.പി.ദാസൻ, കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി, ഫിഷറീസ് ജോ.ഡയറക്ടർ ബി.കെ.സുധീർ കിഷൻ തുടങ്ങിയവർ പ്രസംഗിച്ചു.55.17 കോടി ചെലവഴിച്ചാണ് മാർക്കറ്റ് നിർമിക്കുന്നത്. കേരള തീരദേശ പരിപാലന കോർപറേഷനാണ് മാർക്കറ്റ് നിർമാണ പ്രവൃത്തി നിർവഹണം നടത്തുന്നത്.
1,23,274 ചതുരശ്ര അടി വിസ്തീർണത്തിൽ 3 നിലകളിലായി നിർമിക്കുന്ന മാർക്കറ്റ് കെട്ടിടത്തിൽ മത്സ്യ മൊത്തക്കച്ചവടം, ചില്ലറ കച്ചവടം,ഉണക്ക മത്സ്യ കച്ചവടം എന്നിവയ്ക്കായുള്ള വിൽപന കേന്ദ്രങ്ങളും മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ വിൽപന കേന്ദ്രങ്ങളും ഉണ്ടാകും. മത്സ്യം ശീതീകരിച്ച് സൂക്ഷിക്കാനുള്ള സ്റ്റോറേജ് സൗകര്യം, ട്യൂബ് ഐസ് പ്ലാന്റിനായി പ്രത്യേക സ്ഥലം, സീ ഫുഡ് റസ്റ്ററന്റ്, തൊഴിലാളികൾക്കും കച്ചവടക്കാർക്കും രാത്രിയിൽ താമസിക്കുന്നതിനു ഡോർമിറ്ററി ഉൾപ്പെടെയുള്ള സൗകര്യങ്ങളും സജ്ജീകരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

