കരിവെള്ളൂർ ∙ നഷ്ടമായ കായിക പ്രതാപം വീണ്ടെടുക്കാൻ കരിവെള്ളൂർ പലിയേരിക്കൊവ്വൽ ഗ്രാമം. നാടിനു വേണ്ടി കളിക്കളം ഒരുക്കിയാണ് പലിയേരിക്കൊവ്വൽ കായിക സംസ്കാരം വളർത്തുന്നത്. കരിവള്ളൂർ പെരളം പഞ്ചായത്തിന്റെയും പലിയേരിക്കൊവ്വൽ നാട്ടുകാരുടെയും കൂട്ടായ്മയിലാണ് കളിസ്ഥലം നിർമിച്ചത്.
അരനൂറ്റാണ്ട് മുൻപ് പലിയേരിക്കൊവ്വലിൽ രണ്ട് ഏക്കറോളം വരുന്ന മൈതാനം ഉണ്ടായിരുന്നു. ഒട്ടേറെപ്പേർ ഇവിടെ പന്തുരുട്ടി. അന്ന് ഒട്ടേറെ മത്സരങ്ങൾക്ക് ഗ്രാമം സാക്ഷ്യം വഹിച്ചു.
ലക്ഷം വീട് കോളനിക്ക് വേണ്ടി സർക്കാർ ഭൂമി പതിച്ചു നൽകിയതോടെ നാടിന്റെ കളിക്കളം നഷ്ട്ടമായി. പ്രദേശത്തെ കുട്ടികൾ ഏറെ അകലെയുള്ള മൈതാനങ്ങളെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്തിന്റെ സ്ഥലത്തിനോട് ചേർന്ന് സ്വകാര്യ വ്യക്തികളുടെ സ്ഥലം കൂടി വാങ്ങിയാണ് നാട്ടുകാർ കളിസ്ഥലം ഒരുക്കിയത്. ഇന്ന് വൈകിട്ട് 4ന് ടി.ഐ.മധുസൂദനൻ എംഎൽഎ പലിയേരിക്കൊവ്വൽ കളിസ്ഥലം നാടിന് സമർപ്പിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

