കോഴിക്കോട് നഗരത്തിലെ മുഖദാർ തീരത്തും ബീച്ച് ജനറൽ ആശുപത്രിക്ക് സമീപത്തുമായി രണ്ട് ഡോൾഫിനുകളെ ചത്ത നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചയോടെയാണ് പ്രദേശവാസികൾ ഇവയെ ആദ്യം ശ്രദ്ധിക്കുന്നത്.
ഇതിൽ മുഖദാർ ബീച്ചിൽ അടിഞ്ഞ ഡോൾഫിന് ഏകദേശം 200 കിലോഗ്രാം ഭാരമുണ്ടായിരുന്നു. ബീച്ച് ജനറൽ ആശുപത്രിക്ക് മുൻവശത്തുള്ള കടൽതീരത്ത് കണ്ടെത്തിയ രണ്ടാമത്തെ ഡോൾഫിന് ഏകദേശം 50 കിലോഗ്രാം ഭാരമാണുള്ളത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കോർപറേഷൻ ആരോഗ്യ വിഭാഗവും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ചീഫ് വെറ്ററിനറി ഓഫിസർ ഡോ.
കെ.എം.മനോജ് ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. വലിയ ഡോൾഫിന്റെ പരിശോധനയിൽ നിർണ്ണായകമായ വിവരങ്ങളാണ് ലഭിച്ചത്.
ഇതിന്റെ വയറ്റിൽ നിന്ന് ഏകദേശം 2 കിലോഗ്രാം തൂക്കം വരുന്ന മത്സ്യബന്ധന വലയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. “ഈ വല ഡോൾഫിന്റെ അന്നനാളത്തിൽ കുടുങ്ങി ഭക്ഷണം കഴിക്കാനാകാതെയാണ് മരണം സംഭവിച്ചതെന്ന് ഡോ.
മനോജ് ലാൽ പറഞ്ഞു.” അതേസമയം, ചെറിയ ഡോൾഫിന്റെ മരണകാരണം പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടില്ല. ആരോഗ്യ വകുപ്പിന്റെയും വനം വകുപ്പിന്റെയും മേൽനോട്ടത്തിൽ ശാസ്ത്രീയമായ രീതിയിൽ മൃതദേഹങ്ങൾ ബീച്ചിൽ തന്നെ സംസ്കരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

