കോഴിക്കോട് ∙ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ-എസ്ഐആർ) നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ എന്യുമ റേഷൻ ഫോം വിതരണം ആരംഭിച്ചു. കട്ടിപ്പാറ വള്ളുവർകുന്ന് ഉന്നതിയിൽ സന്ദർശനം നടത്തി ജില്ലാ തിരഞ്ഞെടുപ്പു ഓഫിസർ കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിങ് എന്യുമെറേഷൻ ഫോം വിതരണം ചെയ്തു.
കൊടുവള്ളി നിയോജക മണ്ഡലത്തിലെ ആറാം നമ്പർ ബൂത്ത് വള്ളുവർകുന്ന് ഉന്നതിയിലെ ഊര് മൂപ്പത്തിയായ സുമതി (59), മാത (86) എന്നിവരുടെ ഫോമുകൾ ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ ബിഎൽഒ സീകരിച്ചു.
എസ്ഐആർ നടപ്പിലാക്കുന്നതിലൂടെ ഒരാളുടെ പോലും സമ്മതിദായക അവകാശം നഷ്ടപ്പെടില്ല എന്നത് ഉറപ്പു വരുത്തുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. പട്ടിക പുതുക്കൽ യജ്ഞത്തിൽ രാഷ്ട്രീയ പാർട്ടികളുടെയും ബുത്ത് ലെവൽ ഏജന്റു(ബിഎൽഎ)മാരുടെയും സേവനം ഉണ്ടാവണമെന്നും ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.
വാർഡ് അംഗം അനിൽ ജോർജ്, ഇആർഒ-ആയ ഡെപ്യൂട്ടി കലക്ടർ പി.പി.ശാലിനി, തഹസിൽദാർ കെ.ഹരീഷ്, ഇലക്ഷൻ ഡപ്യൂട്ടി തഹസിൽദാർ നിസാമുദ്ദീൻ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ എസ്.സലീഷ്, കട്ടിപ്പാറ വില്ലേജ് ഓഫിസർ ബിന്ദു കെ. വർഗ്ഗീസ്, ബിഎൽഒ വി.കെ.
അനിൽ കുമാർ എന്നിവർക്കൊപ്പമാണ് ജില്ല കലക്ടർ സന്ദർശനം നടത്തിയത്.
ബൂത്ത് ലെവൽ ഓഫിസർമാർ(ബിഎൽഒ) വീടുവീടാന്തരം കയറി ഫോമുകൾ നൽകി വിവരങ്ങൾ പൂരിപ്പിച്ച് തിരികെ ശേഖരിക്കുന്ന പ്രവൃത്തി ഡിസംബർ നാലിന് പൂർത്തിയാക്കും. അർഹരായ സമ്മതിദായകർ മാത്രം ഉൾപ്പെട്ട, അനർഹരായ വ്യക്തികൾ ആരുമില്ലാത്ത ഏറ്റവും ശുദ്ധമായ സമ്മതിദായക പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നേതൃത്വത്തിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ യജ്ഞം-2025 നടത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

