കോഴിക്കോട് ∙ പൊതുമരാമത്ത് കെട്ടിടവിഭാഗം 6.96 കോടി രൂപ ചെലവിട്ട് നിര്‍മിച്ച പിഡബ്ല്യുഡി കോംപ്ലക്സ് -അനക്സ് ബ്ലോക്ക് (ഡിസൈന്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിങ് ഓഫിസ്) ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
താഴത്തെ നിലയില്‍ പാര്‍ക്കിങ്ങും ഒന്നാം നിലയില്‍ റീജനല്‍ ഡിസൈന്‍ ഓഫിസും രണ്ടാം നിലയില്‍ റീജനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ്, റീജനല്‍ ആര്‍ക്കിടെക്ചര്‍ ഓഫിസ് എന്നിവയുമാണ് ആദ്യഘട്ടത്തില്‍ സജ്ജമാക്കിയത്.
ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ അധ്യക്ഷനായി. സൂപ്രണ്ടിങ് എൻജിനീയര്‍മാരായ യു.പി.
ജയശ്രീ, ഇ.ജി. വിശ്വപ്രകാശ്, പി.കെ.
മിനി, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്‍.ശ്രീജയന്‍, നാഷനല്‍ ഹൈവേ വിഭാഗം സൂപ്രണ്ടിങ് എൻജിനീയര്‍ സി.രാജേഷ് ചന്ദ്രന്, കെആര്‍എഫ്ബി-പിഎംയു ടീം ലീഡര്‍ ആര്.സിന്ധു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി.എസ്.രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

