ഇന്ന്
നവംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നു
കാലാവസ്ഥ
∙ സംസ്ഥാനത്ത് പൊതുവേ പ്രസന്നമായ കാലാവസ്ഥ
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 7 – 5 : റോയൽ പാലസ്, എസ്കെഎസ്എസ്എഫ്, നോർക്സ് ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്. ∙ 8 – 5: പെരുമ്പള്ളി, ആറാംമുക്ക് പരിസരം.
ഗതാഗത നിയന്ത്രണം
വടകര∙ തോടന്നൂർ–ഇടിഞ്ഞ കടവ് റോഡിൽ ചെരണ്ടത്തൂർ മുതൽ ഇടിഞ്ഞ കടവ് വരെ പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം നിരോധിച്ചു.
അധ്യാപക ഒഴിവ്
അഴിയൂർ∙ ജിഎച്ച്എസ്എസിൽ ഹിന്ദി എച്ച്എസ്എ അഭിമുഖം നാളെ 11 ന് നടക്കും.
ജോലി ഒഴിവ്
തിരുവള്ളൂർ∙ സിഎച്ച്സിയിൽ ഒഴിവുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ് അഭിമുഖം നാളെ 10 ന് നടക്കും.
കെയർടേക്കർ, മാനേജർ ഒഴിവ്
കോഴിക്കോട്∙ ഉദയം പദ്ധതിയിൽ കെയർടേക്കർ, മാനേജർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഇന്ന് 2ന് ചേവായൂർ ഉദയം ഹോമിൽ (ഗവ. ത്വക് രോഗാശുപത്രി ക്യാംപസ്) എത്തണം.
9207391138. https://www.udayam.kerala.gov.in/.
ഒപ്റ്റോമെട്രിസ്റ്റ് ഒഴിവ്
കോഴിക്കോട്∙ ജില്ലാ ഹോമിയോ ആശുപത്രിയിൽ ദിവസവേതനത്തിന് (ആഴ്ചയിൽ ഒരു ദിവസം മാത്രം) ഒപ്റ്റോമെട്രിസ്റ്റിനെ നിയമിക്കുന്നു.
കൂടിക്കാഴ്ച 6ന് 10.30ന് എരഞ്ഞിക്കൽ കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ. 0495 2460724.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

