ചക്കിട്ടപാറ∙ ഇന്നലെ വൈകിട്ട് 4.45ന് ചക്കിട്ടപാറ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഉഗ്രശബ്ദം. ഭൂമികുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു.
ചെമ്പനോട, പൂഴിത്തോട്, മുതുകാട്, ആലമ്പാറ, കുറത്തിപ്പാറ, പുത്തരിപ്പാറ, ചെറുകുന്ന്, സെന്റ് മേരീസ് മേഖലകളിലാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. വീടിന്റെ ജനലുകൾ, പാത്രങ്ങൾ ഉൾപ്പെടെ ഇളകി. വീടുകളും കുലുങ്ങിയതായി പറയുന്നു.
പൂഴിത്തോട് അമ്പാട്ട് ബെന്നിയുടെ കടയിലും ഭൂചലനമുണ്ടായി.
ചെറുകുന്ന് ചാപ്പയിൽ പ്രകാശന്റെ ഗ്യാസ് സ്റ്റൗവിന്റെ മുകളിൽ നിന്നു പാത്രം താഴെവീണു. പുത്തരിപ്പാറ മണ്ണൂർ ടോമിയുടെ വീടിന്റെ ജനലും പാത്രങ്ങളും ഇളകി. മുറ്റത്ത് നിന്ന ടോമിക്കും ഭൂചലനം അനുഭവപ്പെട്ടു.
മുതുകാട്ടിലെ 5, 6 വാർഡുകളിലെ പ്രദേശങ്ങളിലും 4.50ന് ഭൂചലനമുണ്ടായെന്ന് ജനം പറഞ്ഞു. പെരുവണ്ണാമൂഴി പൊലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി.
ഈ മേഖലയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടാൽ വിവരം അറിയിക്കണമെന്ന് ചെമ്പനോട വില്ലേജ് ഓഫിസർ അറിയിച്ചു.
സെന്റർമുക്ക്, എക്കൽ, എസ്റ്റേറ്റ്മുക്ക് മേഖലകളിലും ഭൂചലനം
കുറ്റ്യാടി∙ മലയോര പ്രദേശമായ പശുക്കടവ്, സെന്റർമുക്ക്, എക്കൽ, എസ്റ്റേറ്റ്മുക്ക്, പൂഴിത്തോട് എന്നിവിടങ്ങളിൽ ഇന്നലെ വൈകിട്ട് 4.45ന് ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ.
2 മിനിറ്റ് ചെറിയ ചലനം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. ചില വീടുകളിലെ മേശപ്പുറത്തു വച്ച ഗ്ലാസുകൾ വീണതായും നാട്ടുകാർ പറഞ്ഞു.
വില്ലേജ് അധികൃതരെ വിവരം അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ.സജിത്ത് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

