കോഴിക്കോട് ∙ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികൾ രാജ്യത്തിനു മാതൃകയാണെന്ന് മന്ത്രി ജി.ആർ.അനിൽ. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയോടെയും ദൃഢനിശ്ചയത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് കേരളം അതിദാരിദ്ര്യം അവസാനിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം നടത്തി ലോകത്തിന്റെ നെറുകയിൽ ഇടംപിടിച്ചത്.
കോൺഗ്രസും ബിജെപിയും നാൽപതും അൻപതും വർഷമായി തുടർച്ചയായി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സാമൂഹിക അന്തരീക്ഷം ഇതുപോലെ മാറ്റാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർഥം ജില്ലയിൽ നടന്ന വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
വികസന- ക്ഷേമ പ്രവർത്തനങ്ങളുടെ സുവർണ കാലഘട്ടത്തിലാണ് കേരളം കടന്നുപോകുന്നത്.
ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചും അതിദാരിദ്ര്യം ഇല്ലാതാക്കിയും നാടിനെ ലോകത്തിന് മാതൃകയാകുന്ന തരത്തിൽ സർക്കാർ മുന്നോട്ട് നയിച്ചു. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന് 10,697 കോടി രൂപയാണ് ഈ കാലയളവിൽ എൽഡിഎഫ് സർക്കാർ നീക്കി വച്ചത്.
14,000 കോടിയോളം രൂപ വിപണി ഇടപെടലിന് മാത്രമായി സർക്കാർ ചെലവഴിച്ചിട്ടുണ്ട്. വികസനമെത്താത്ത ഒരു പ്രദേശം പോലും കേരളത്തിലില്ല.
ക്ഷേമ പ്രവർത്തനങ്ങളുടെ നേട്ടം ലഭിക്കാത്ത ഒരു കുടുംബം പോലും ഇവിടെയില്ലെന്നും മന്ത്രി പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണങ്ങളിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ എംഎൽഎ, ജില്ലാ സെക്രട്ടറി പി.
ഗവാസ്, നേതാക്കളായ ടി.വി ബാലൻ, ടി.കെ. രാജൻ, പി.കെ.
നാസർ, പി. സുരേഷ് ബാബു, ആർ.
സത്യൻ, എൻ.എം. ബിജു, കെ.കെ മോഹൻ ദാസ്, സിപിഎം നേതാക്കളായ കെ.കെ.
ലതിക, ടി.പി. ബിനീഷ്, സ്ഥാനാർഥികളായ സി.എം.
യശോദ, എൻ. ബാലകൃഷ്ണൻ, വിജയൻ ആലപ്രത്ത്, എം.സി.
അനിൽ കുമാർ, സുബിൻലാൽ, എ.കെ. സിദ്ധാർഥൻ, ആഷിക തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

