മൂടിക്കെട്ടിയ കാലാവസ്ഥയെ അവഗണിച്ചുകൊണ്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലനം ആരംഭിച്ചു. മത്സരത്തിന് മുന്നോടിയായുള്ള അന്തിമ ഒരുക്കങ്ങള്‍ക്കാണ് തിരുവനന്തപുരത്ത് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്.
വിരാട് കോലി, രോഹിത് ശര്‍മ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളെല്ലാം ഗ്രൗണ്ടിലെത്തി പരിശീലനത്തില്‍ സജീവമായി പങ്കെടുത്തു. താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായ പരിശീലന ക്യാമ്പില്‍ വലിയ ആവേശമാണ് അനുഭവപ്പെടുന്നത്.
ഇന്ത്യന്‍ നിരയില്‍ പ്രധാനമായും രണ്ട് താരങ്ങളിലേക്കാണ് ആരാധകരുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. വിരാട് കോലിയും രോഹിത് ശര്‍മയും കേരളത്തില്‍ കളിക്കുന്ന അവസാന അന്താരാഷ്ട്ര മത്സരം ഇതDായിരിക്കുമോ എന്ന ആകാംഷയാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലുള്ളത്.
ഗ്രൗണ്ടിലെത്തിയ കോലി കഠിനമായ പരിശീലനത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ബാറ്റിംഗ് പരിശീലനത്തിന് പുറമെ കളത്തിലെ തന്ത്രപരമായ നീക്കങ്ങള്‍ കൂടുതല്‍ കൃത്യമാക്കുന്നതിനും താരം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

