കോട്ടയം ∙ ദർശന സാംസ്കാരിക കേന്ദ്രം, ഡിടിപിസി, ആത്മ, നാദോപാസന, കളിയരങ്ങ്, ഫിൽക്കോസ് സാംസ്കാരിക സംഘടനകൾ ചേർന്ന് നടത്തുന്ന കോട്ടയം കൾചറൽ ഫെസ്റ്റിന് തുടക്കമായി. നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ ഉദ്ഘാടനം ചെയ്തു.
ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
ഡിടിപിസി സെക്രട്ടറി ആതിര സണ്ണി, കെ.സുരേഷ് കുറുപ്പ്, വി.ബി.ബിനു, ആർട്ടിസ്റ്റ് സുജാതൻ, പി.കെ.ആനന്ദക്കുട്ടൻ, കളിയരങ്ങ് സെക്രട്ടറി സുരേഷ് ബാബു, രാജേഷ് പാമ്പാടി, കോട്ടയം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ആദ്യദിനം ശ്രീവത്സൻ ജെ.മേനോന്റെ സംഗീതസദസ്സ് അരങ്ങേറി.
ഇന്ന് 6ന് കൃപാസനം ഇൻഡോ യൂറോപ്യൻ സ്കൂൾ ഓഫ് ഫോക് ആർട്സ് ചവിട്ടുനാടകം അവതരിപ്പിക്കും.
നാളെ 6ന് ചലച്ചിത്ര പ്രദർശനം ‘ഒറ്റമരം’. 2ന് രാവിലെ 10 മുതൽ രാത്രി 8 വരെ കോട്ടയം കളിയരങ്ങ് കഥകളി ക്ലബ് കഥകളി അവതരിപ്പിക്കും.
പൂതനാമോക്ഷം, നളചരിതം 2–ാം ദിവസം, ദുര്യോധനവധം – സംപൂർണം എന്നീ കഥകളാണ് അവതരിപ്പിക്കുന്നത്. 3ന് 6ന് ഫിൽക്കോസ് അവതരിപ്പിക്കുന്ന ‘ജൂബിലി മ്യൂസിക് നൈറ്റ്’.
4ന് 5.30നു സമാപന സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
6.15ന് ആത്മയുടെ നാടകം ‘ജാഗ്രത’. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

