തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നോയിഡ ജില്ലാ മജിസ്ട്രേറ്റ് മേധാ രൂപം നൽകിയ ഹർജി പരിഗണിച്ച രീതിയെ ചൊല്ലി പ്രതിഷേധം ശക്തമാകുന്നു. നിലവിൽ ഇത്തരം കേസുകൾ പരിഗണിക്കുന്ന ബെഞ്ചുകൾക്ക് പകരം പ്രത്യേക ബെഞ്ചിന് മുമ്പാകെ ഹർജി എത്തിയതിലാണ് പ്രധാനമായും ചോദ്യങ്ങൾ ഉയരുന്നത്.
വിഷയത്തിൽ വിശദമായ പ്രതിഷേധവുമായി അഭിഭാഷക സംഘടനയും രംഗത്ത് എത്തിയിട്ടുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ മകൾക്ക് പ്രത്യേക പരിഗണന നൽകിയെന്ന് സിജെപി നേതാവ് ഗൗരവ് ദാസ് ആരോപിച്ചു.
നോയിഡയിലെ തൊഴിലാളി പ്രതിഷേധത്തിൽ വിദ്യാർഥി നേതാവ് ആകൃതി ചൗധരിയെ ദേശീയ സുരക്ഷാ നിയമ പ്രകാരം തടങ്കലിൽ വെച്ച നടപടി അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിദ്യാർഥിനിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ബന്ധപ്പെട്ട
ജില്ലാ മജിസ്ട്രേറ്റ് അടക്കം ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കാനും ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഐഎഎസ് ഉദ്യോഗസ്ഥയായ നോയിഡ ഡിഎം മേധാ രൂപവും ഉത്തർപ്രദേശ് സർക്കാരും സുപ്രീംകോടതിയെ സമീപിച്ചത്.
ജൂലൈ 13 മുതൽ നിലവിലുള്ള സുപ്രീംകോടതി റോസ്റ്റർ പ്രകാരം ഹേബിയസ് കോർപ്പസ്, കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള കേസുകൾ ആദ്യ നാല് ബെഞ്ചുകൾക്കാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ മേധാ രൂപത്തിന്റെ ഹർജി ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് എൻ.
കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ഈ ബെഞ്ച് ഇത്തരം കേസുകൾ പരിഗണിക്കാറില്ലെന്നാണ് അഭിഭാഷക സംഘടനയായ ലോയേഴ്സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റിയൂഷന്റെ ആരോപണം.
ഹർജി പ്രത്യേകമായി ഒരു ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തതും വാദത്തിനിടെ ഓൺലൈൻ സംവിധാനം മ്യൂട്ട് ചെയ്തതിലും വിശദീകരണം വേണമെന്നും സംഘടന ചീഫ് ജസ്റ്റിസിനുള്ള കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ അഞ്ച് ലക്ഷം രൂപ മേധയിൽ നിന്ന് ഈടാക്കാനുള്ള ഹൈക്കോടതി ഉത്തരവിന് താൽകാലിക സ്റ്റേ സുപ്രീം കോടതി നൽകിയിരുന്നു.
എന്നാൽ ആകൃതി ചൗധരിക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തിയത് റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി നടപടിക്ക് സ്റ്റേ ബാധകമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ മകളായ മേധാ രൂപം 2014 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്.
മേധയ്ക്ക് പ്രത്യേക പരിഗണന കോടതി നൽകിയെന്നാണ് സിജെപി നേതാവ് ഗൗരവ് ദാസിന്റെ ആരോപണം. കോടതിയുടെ ഈ നടപടി ആശങ്കജനകമെന്നും സിജെപി പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

