കോട്ടയം ∙ ഉൽപാദനത്തിനു കരുത്താകുന്ന വായ്പകൾ അനുവദിച്ച് സമ്പദ്വ്യവസ്ഥയിൽ കൂടുതൽ പണം ലഭ്യമാക്കിയാൽ 15 വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുമെന്നു സോഫ്റ്റ്വെയർ കമ്പനിയായ ക്ലേസിസിന്റെ മാനേജിങ് ഡയറക്ടർ വിനോദ് തരകൻ. തിരുവല്ല മുളമൂട്ടിലച്ചൻ ഫൗണ്ടേഷനും സിഎംഎസ് കോളജും ചേർന്നു സംഘടിപ്പിക്കുന്ന ടോക്സ് ഇന്ത്യ പ്രഭാഷണ പരമ്പരയിലെ 9–ാം പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.2% പലിശയ്ക്ക് ഉൽപാദന മേഖലയിൽ വായ്പകൾ ലഭ്യമാക്കണം.
സമ്പദ്വ്യവസ്ഥയിലെ പണലഭ്യത ഇന്ത്യ ഇരട്ടിയാക്കാൻ ശ്രമിക്കുമ്പോൾ ചൈന നിലവിൽ 14 മടങ്ങു മുൻപിലാണെന്നത് ഓർക്കണം. അതിന് അവർക്കു കരുത്താകുന്നത് കൂടുതൽ ബാങ്ക് വായ്പകളും അതുവഴി പണലഭ്യത വർധിപ്പിക്കാൻ കഴിയുന്നതുമാണ്.
ചൈനയിൽ 4,000 ബാങ്കുകൾ ഉള്ളപ്പോൾ ഇന്ത്യയിലുള്ളത് 33 എണ്ണം മാത്രമാണ്. രാജ്യത്തുള്ള എല്ലാ പഞ്ചായത്തുകളിലും ബാങ്കുകൾ സ്ഥാപിക്കാൻ കഴിയും.
നികുതി, രാജ്യാന്തര കടം എന്നിവയെ ആശ്രയിക്കാതെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ ഇതടക്കമുള്ള ബാങ്കുകളിൽ നിന്നുള്ള വായ്പയെ ആശ്രയിക്കണം.
രാജ്യത്തെ ജനസംഖ്യയുടെ 25% ആളുകൾക്ക് മാത്രമാണു സ്ഥിര വരുമാനമുള്ളത്. ശേഷിക്കുന്ന 75% ആളുകൾക്കും ബാങ്കുകൾ വായ്പ നൽകുന്നില്ല.
കുറഞ്ഞ പലിശയിൽ വായ്പകൾ അനുവദിച്ച് ഉൽപാദന മേഖലയെ വളർത്തണം. ഇവയെല്ലാം നയപരമായി സ്വീകരിക്കേണ്ട
മാറ്റങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ ജോർജ്, ടോക്സ് ഇന്ത്യ സ്ഥാപകൻ ഫാ.
ഡോ. ഏബ്രഹാം മുളമൂട്ടിൽ, അസി.
പ്രഫസർമാരായ ടിൽഡ മേരി ഡാനിയേൽ, അശോക് അലക്സ് ലൂക്ക് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]