വൈദ്യുതി മുടക്കം
പാമ്പാടി ∙ മഞ്ഞാടി സിഎസ്ഐ, വലിയപള്ളി, മിനി, കരിയിലക്കുളം, ചേന്നംപള്ളി, നെന്മല എസ്എൻഡിപി, നെന്മല ടവർ, കുമ്പത്താനം, പുതുവയൽ, മണ്ണത്തിപ്പാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. തെങ്ങണ ∙ വഴിപ്പടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ തൊടി ഗാർഡൻ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും മാളിയേക്കൽപടി, സാംസ്കാരികനിലയം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കുറിച്ചി ∙ മലകുന്നം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
സീനിയർ നെറ്റ്ബോൾ ചാംപ്യൻഷിപ് 2ന്
കുറവിലങ്ങാട് ∙ജില്ലാ സീനിയർ നെറ്റ്ബോൾ ചാംപ്യൻഷിപ് ഓഗസ്റ്റ് 2ന് കുറവിലങ്ങാട് ദേവമാതാ കോളജ് ൈമതാനത്ത് നടക്കും.സംസ്ഥാന മത്സരങ്ങൾക്കുള്ള ജില്ലാ ടീമുകളെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും.
പങ്കെടുക്കുന്നവർ രാവിലെ 8 ന് കോളജ് മൈതാനത്തു എത്തണം.9447134241.
ഹജ് അപേക്ഷ
ഈരാറ്റുപേട്ട ∙ 2026ലെ ഹജ് നിർവഹിക്കാൻ ഉദ്ദേശിക്കുന്നവർക്ക് നാളെ വരെ അപേക്ഷ നൽകാം.
സംശയ നിവാരണങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും സംസ്ഥാന ഹജ് കമ്മിറ്റിയുടെ ജില്ലയിലെ ഔദ്യോഗിക ഹജ് ട്രെയ്നർമാരുമായോ ഹജ് ഹെൽപ് ഡെസ്കുകളുമായോ ബന്ധപ്പെടാം. ഫോൺ: 9447548580.
സീറ്റൊഴിവ്
വാഴൂർ ∙ എസ് വിആർവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് / ബയോളജി വിഷയത്തിൽ ഒഴിവുള്ള സീറ്റിലേക്ക് ഇന്ന് വൈകിട്ട് 4ന് മുൻപ് മതിയായ രേഖകളുമായി എച്ച്എസ്എസ് ഓഫിസിൽ എത്തണം.
അധ്യാപക ഒഴിവ്
കോട്ടയം ∙ ബിസിഎം കോളജിൽ സ്വാശ്രയ വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഓഗസ്റ്റ് 5ന് 10ന് കോളജ് ഓഫിസിൽ എത്തണം. ഫോൺ: 0481 2562171.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

