
കോട്ടയം ∙ സ്കൂട്ടറിനു സൈഡ് നൽകിയില്ലെന്നു ആരോപിച്ച് മദ്യലഹരിയിലെത്തിയ യുവാക്കൾ സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ചു. ബസിന്റെ ചില്ലും തകർത്തു.
പാമ്പാടി മാക്കപ്പടിയിൽ ബുധനാഴ്ച രാത്രി 8.45നാണ് സംഭവം. കോട്ടയം പാമ്പാടി– പള്ളിക്കത്തോട്–ചെങ്ങളം റൂട്ടിൽ സർവീസ് നടത്തുന്ന മേരിമാതാ ബസിലെ ജീവനക്കാരായ വിഷ്ണു വിജയൻ കോയിക്കൽ (29), കെ.അഖിൽ ഇടിക്കാനാനിയിൽ (28) എന്നിവർക്കാണു മർദനമേറ്റത്.
ഇരുവരും മറ്റക്കര സ്വദേശികളാണ്.
പാമ്പാടിയിൽ നിന്നുള്ള അവസാന സർവീസ് നടത്തുന്നതിനിടയിലായിരുന്നു സംഭവം. മാക്കപ്പടി സ്റ്റോപ്പിൽ ആളെയിറക്കുന്നതിനിടെ ബസിനു കുറുകെ സ്കൂട്ടർ നിർത്തി ഡ്രൈവർ ക്യാബിനിലെ ഡോർ തുറന്നു ജീവനക്കാരനെ വലിച്ചിറക്കാൻ ശ്രമിച്ച സംഘം ഹെൽമറ്റ് ഉപയോഗിച്ച് മർദിച്ചു.
പിന്നിലേക്കു മാറിയ ഡ്രൈവറെ ബസിന്റെ പ്രധാന ഡോർ വഴി അകത്തുകയറി ക്രൂരമായി മർദിച്ചു. തടയാനെത്തിയ സ്ത്രീകളടക്കമുള്ള യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തു.
പരുക്കേറ്റ ജീവനക്കാരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മെക്കാനിക്കുമായി എത്തിയ പൊലീസാണ് വാഹനം റോഡിൽ നിന്നും നീക്കിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]