കോട്ടയം ∙ എംസി റോഡിൽനിന്ന് തിരുനക്കര മൈതാനത്തിന് പിന്നിലൂടെ ടിബി റോഡിലേക്കുള്ള ലിങ്ക് റോഡിന്റെ വശത്തുള്ള ഓട കവിഞ്ഞൊഴുകാൻ തുടങ്ങിയിട്ട് ഒരു മാസത്തിലധികമായി.
പ്രദേശമാകെ ദുർഗന്ധമാണ്. തിരുനക്കര മൈതാനത്തും സമീപത്തുമുള്ള മലിനജലം ഒഴുക്കി വിടുന്നത് ഈ ഓടയിലൂടെയാണ്.
മാലിന്യം അടിഞ്ഞ് നഗരത്തിലെ ഒട്ടുമിക്ക ഓടകളും അടഞ്ഞിരിക്കുകയാണ്. ഓടകൾ കവിഞ്ഞ് വഴികളിലൂടെ ഒഴുകുന്നു.
പ്രധാന സ്ഥലങ്ങളിലെല്ലാം മൂക്കു പൊത്താതെ നടക്കാൻ വയ്യാത്ത അവസ്ഥ.
നാഗമ്പടം സ്റ്റാൻഡിൽ സർവത്ര മാലിന്യം
ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ റെയിൽവേ ഭൂമിയോട് ചേർന്ന ഭാഗത്ത് രണ്ടാം നിലയിൽ നിന്നും താഴോട്ടുള്ള മാലിന്യ പൈപ്പിന്റെ അടിഭാഗത്തെ ബെൻഡ് പൊട്ടി മാലിന്യം സ്റ്റാൻഡിൽ കെട്ടി നിൽക്കുന്നു.രണ്ടാം നിലയിലുള്ള ശുചിമുറിയിലെ മാലിന്യമാണ് പൈപ്പിലൂടെ ഒഴുക്കി വിടുന്നതെന്ന് വ്യാപാരികൾ പറയുന്നു. പരാതി പറയുമ്പോൾ നഗരസഭാ ജീവനക്കാരെത്തി വെള്ളമുപയോഗിച്ച് മാലിന്യം ഓടയിലേക്ക് ഒഴുക്കി വിടും.
സ്റ്റാൻഡിലെ ഓടകളെല്ലാം മാലിന്യം നിറഞ്ഞ കവിഞ്ഞതോടെ മലിനജലം സ്റ്റാൻഡിൽ കെട്ടിനിൽക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

