ചങ്ങനാശേരി ∙ വോട്ടിലെ ‘വിദേശ നിക്ഷേപം’ യുദ്ധത്തിൽ മുങ്ങുമോയെന്ന് ആശങ്ക. വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കപ്പെടുകയും യാത്രക്കൂലി വർധിക്കുകയും ചെയ്തതോടെ വിദേശത്തുനിന്നു വോട്ടെടുപ്പിനു നാട്ടിൽ എത്തുന്നവരുടെ യാത്ര ആശങ്കയിലായി.
കണക്കു കൂട്ടി വച്ച വോട്ടുകൾ നാട്ടിലെത്താത്തിന്റെ പിരിമുറുക്കത്തിലാണു മുന്നണികൾ. കടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാർ മണ്ഡലങ്ങളിലാണ് വോട്ടിലെ ‘വിദേശ നിക്ഷേപം’ കൂടുതൽ.
കടുത്തുരുത്തി മണ്ഡലത്തിലെ ഉഴവൂർ, അരീക്കര, വെളിയന്നൂർ മേഖലകളും ചങ്ങനാശേരി മണ്ഡലത്തിലെ ചങ്ങനാശേരി, മാടപ്പള്ളി, കുറുമ്പനാടം, തെങ്ങണ മേഖലകളും പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ടയുമാണ് കൂടുതൽ വിദേശ വോട്ടുകളുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇവർ നാട്ടിൽ വോട്ടെടുപ്പിനായി എത്തിയിരുന്നു. യുഎസ്, യുകെ അടക്കമുള്ള നാടുകളിലാണ് കടുത്തുരുത്തി, ചങ്ങനാശേരി മണ്ഡലങ്ങളിലെ കൂടുതൽ ആളുകൾ ഉള്ളത്.
പൂഞ്ഞാർ മണ്ഡലത്തിൽ ഗൾഫ് മേഖലയിൽ നിന്നുള്ളവരാണു കൂടുതൽ. സ്ഥിരമായി വോട്ടിന് എത്തുന്നവർക്കായി വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ച് പ്രത്യേക പ്രചാരണങ്ങളും നടത്താറുണ്ട്.
കുടുംബസമേതം 31ന് നാട്ടിൽ എത്താൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
എന്നാൽ വിമാനം റദ്ദ് ചെയ്തതോടെ യാത്ര ആശങ്കയിലായി. ഏപ്രിൽ 3നു ടിക്കറ്റ് ലഭിച്ചിട്ടുണ്ടെങ്കിലും വിമാനം ലഭിക്കുമോയെന്ന് ആശങ്കയുണ്ട്.
പല സർവീസുകളും വിമാനക്കമ്പനികൾ റദ്ദ് ചെയ്യുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് സ്ഥിരമായി നാട്ടിലെത്തുന്ന പലരും ഇത്തവണ യാത്ര വേണ്ടെന്നു വച്ചു.
തൃക്കൊടിത്താനം സ്വദേശി നിവിൻ ഫ്രാൻസിസ് (വെയ്ൽസിൽ മോട്ടോഗേജ് അഡ്വൈസറാണ്)
ഈസ്റ്റർ, പെരുന്നാൾ, വിഷു എന്നീ ആഘോഷങ്ങൾക്ക് അടുത്തായി തിരഞ്ഞെടുപ്പ് വരാറുള്ളതുകൊണ്ട് ഈ ആഘോഷങ്ങൾ കൂടി കണക്കാക്കിയാണ് പലരും ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.
ഈ കണക്കു കൂട്ടലുകൾ എല്ലാം യുദ്ധ സാഹചര്യം അട്ടിമറിച്ചു.
മെസേജ് അയച്ച് വോട്ടുറപ്പിക്കൽ
നാട്ടിൽ വീടുകൾ അടഞ്ഞു കിടക്കുന്നതാണ് വോട്ട് ചോദിച്ചു വീട്ടിൽ എത്തുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളി. ഒരു ദിവസം 100 വീടുകളിൽ കയറിയാൽ 10 വീടുകൾ അടഞ്ഞു കിടക്കുമെന്ന് മുന്നണികൾ പറയുന്നു.
ചില വീടുകളിൽ പ്രായമായ മാതാപിതാക്കൾ മാത്രം. വിദേശത്തുള്ളവർക്ക് സ്ഥാനാർഥികളുടെ അഭ്യർഥനയും റീലുകളും വാട്സാപ്പിലൂടെ പ്രവർത്തകർ അയച്ചു നൽകുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

