കോട്ടയം ദേവലോകം മാർ ബസേലിയസ് പബ്ലിക് സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന മെഗാ ഹാക്കത്തോൺ – ഇന്നൊവേറ്റേഴ്സ് ലീഗ് 2026 ജൂലൈ 17-ന് സ്കൂൾ ക്യാമ്പസിൽ വെച്ച് നടക്കും. വിദ്യാർഥികളിലെ സാങ്കേതിക മികവ്, സർഗാത്മകത, പ്രശ്നപരിഹാരശേഷി എന്നിവ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ 36 ടീമുകൾ ഈ സാങ്കേതിക മത്സരത്തിൽ മാറ്റുരയ്ക്കും. മത്സരത്തിന്റെ ഭാഗമായി രണ്ട് പ്രധാന വിഭാഗങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
‘റോഡ് സേഫ്റ്റി’ എന്ന വിഷയത്തിൽ വിദ്യാർഥികൾ നേരത്തെ തയ്യാറാക്കിയ പ്രീ-ബിൽറ്റ് ഇന്നൊവേഷൻ പ്രോജക്റ്റുകളുടെ അവതരണവും, മത്സരവേദിയിൽ വെച്ച് നൽകുന്ന പുതിയ വിഷയത്തെ അടിസ്ഥാനമാക്കി തൽസമയം പരിഹാരങ്ങൾ ആവിഷ്കരിക്കുന്ന ലൈവ് ഹാക്കത്തോൺ മത്സരവും നടക്കും. യഥാർത്ഥ ജീവിതത്തിലെ വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും.
ഹൗഎൻവൈയുടെ സാങ്കേതിക സഹകരണത്തോടെയാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. കൂടാതെ, എ.ടി.
ബോട്സ് നിർമ്മിച്ച എ.ഐ റോബട്ടുകളുടെ സാന്നിധ്യം വിദ്യാർഥികൾക്ക് പുതിയൊരു അനുഭവമായി മാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

