ബെംഗളൂരു: നിത്യോപയോഗ സാധനങ്ങൾ മിനിറ്റുകൾക്കുള്ളിൽ ഉപഭോക്താക്കളിലെത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് സേവനത്തിലേക്ക് പാചകവാതക സിലിണ്ടറുകളും ഇടംപിടിക്കുന്നു. പൊതുമേഖലാ എണ്ണക്കമ്പനിയായ എച്ച്പിസിഎൽ (HPCL), സ്വിഗ്ഗിയുടെ ഇൻസ്റ്റമാർട്ട് പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് ഈ പുതിയ സേവനം ബെംഗളൂരുവിൽ ആരംഭിച്ചിരിക്കുന്നത്.
പച്ചക്കറികൾക്കും പലചരക്ക് സാധനങ്ങൾക്കും സമാനമായി ഇനി 10 കിലോഗ്രാം ഭാരമുള്ള സിലിണ്ടറുകളും ഇൻസ്റ്റമാർട്ട് വഴി ഓർഡർ ചെയ്യാം. നിലവിൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാത്രമാണ് എച്ച്പിയുടെ 10 കിലോഗ്രാം തൂക്കമുള്ള നവ്യ (Navya) സിലിണ്ടറുകൾ ലഭ്യമാക്കിയിരിക്കുന്നത്.
ഇതിനു പുറമെ, എച്ച്പിയുടെ 5 കിലോഗ്രാം സിലിണ്ടറുകളും ഈ പ്ലാറ്റ്ഫോം വഴി ഉപഭോക്താക്കൾക്ക് വേഗത്തിൽ ലഭ്യമാകും. ക്വിക്ക് കൊമേഴ്സ് മേഖലയിലെ ഈ നിർണ്ണായക ചുവടുവെപ്പ് പാചകവാതക വിതരണ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

