ചെത്തിപ്പുഴ∙ സിഎംഐ ചെത്തിപ്പുഴ തിരുഹൃആശ്രമാംഗവും തിരുവനന്തപുരം മുന്‍ പ്രൊവിന്‍ഷ്യാളും അധ്യാപകനും നൊവിസ് മാസ്റ്ററുമായിരുന്ന ഫാ. ലുദ്വിക് പാത്തിക്കല്‍ സിഎംഐ(91) അന്തരിച്ചു.
ഭൗതികശരീരം ഇന്ന് (24-12-25, ബുധന്‍) രാവിലെ 7.30ന് ചെത്തിപ്പുഴ തിരുഹൃദയ ആശ്രമത്തില്‍ എത്തിച്ച് പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷകള്‍ ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധകുര്‍ബാനയോടെ ആരംഭിച്ച് തിരുഹൃദയപള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് എമിരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ കാര്മിരായിരിക്കും.
1934 ഓഗസ്റ്റ് എട്ടിന് ചെത്തിപ്പുഴ പാത്തിക്കല്‍ ജോര്‍ജ് – മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ച ലുദ്വിക് അച്ചന്, ചങ്ങനാശേരി പാറേല്‍ സെന്റ് മേരീസ്, എസ്ബി, മാന്നാനം സെന്റ് എഫ്രേംസ് സ്കൂളുകളിലെ പഠനത്തിന് ശേഷം 1954-ല്‍ അമ്പക്കാട് നൊവിഷ്യറ്റില്‍ ചേര്‍ന്നു. മാന്നാനത്തു വച്ച് 1955-ല്‍ ആദ്യ വ്രതവാഗ്ദാനം നടത്തി.
ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളജിലെ വൈദിക പഠനത്തിന് ശേഷം 1962 മെയ് 17-ന് പാലാബിഷപ്പായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.
1990 മുതല്‍ 1993 വരെ സഭയുടെ തിരുവനന്തപുരം പ്രൊവിന്‍ഷ്യലായി സേവനമനുഷ്ടിച്ചു. ചെത്തിപ്പുഴ എസ്എച്ച് മൊണാസ്റ്ററി, നിര്മ്മല്ഗിരി നൊവിഷ്യേറ്റ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം നൊവിസ് മാസ്റ്ററായിരുന്നു. സൗത്ത് ആഫ്രിക്കന്‍ മിഷനിലും കൊല്‍ക്കത്തയിലെ ധര്മ്മനികേതനിലും മിഷന് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

