കോട്ടയം ∙ അപൂർവയിനം ചെടികളും പൂക്കളുമായി കോട്ടയത്തു വീണ്ടും പുഷ്പമേള. മലയാള മനോരമ ഒരുക്കുന്ന പുഷ്പ, ഫല സസ്യമേള നാഗമ്പടം മൈതാനത്താണ്.
പ്രവേശനം ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെ. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 9 വരെ.
ജനുവരി നാലു വരെയാണു മേള. പ്രവേശനം പാസ് മൂലം.
ഇതോടൊപ്പം ക്രിസ്മസ് ഷോപ്പിങ് ആഘോഷമാക്കാൻ ട്രാവൻകൂർ ഫെസ്റ്റും തുടങ്ങി.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവിഡ് എന്റർടെയ്ൻമെന്റ്സ് എംഡി അബു നിദാൽ, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് ജനറൽ മാനേജർ റെനിൻ തോമസ്, ബ്രാഞ്ച് മാനേജർ ലിബിൻ ജോസഫ് എന്നിവർ പങ്കെടുത്തു.
മലേഷ്യ, തായ്ലൻഡ്, സിംഗപ്പൂർ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള പൂക്കളും സസ്യങ്ങളും ഫ്ലവർ ഷോയിൽ ഒരുക്കിയിട്ടുണ്ട്.
ചെറിയ കുന്നുകളും പുൽത്തകിടിയും ഉൾപ്പെടുന്ന 35,000 ചതുരശ്രയടി മൈതാനിയിലാണു പുഷ്പമേള. വിവിധയിനം ഓർക്കിഡുകൾ, പോയിൻസിറ്റിയ, ക്രിസാന്തമം, മാരിഗോൾഡ് ,ആന്തൂറിയം ഗ്രൗണ്ട് ഓർക്കിഡ്, കാലാഞ്ചിയം, ഡാലിയ, അഡീനിയം, ആസ്റ്റർ എന്നിവയുടെ വിവിധ ഇനങ്ങൾ എന്നിവയെല്ലാം മേളയിലുണ്ട്.
വീട്ടിലേക്കും സ്ഥാപനങ്ങളിലേക്കും ചെടികളും മറ്റും വാങ്ങാനും സൗകര്യമുണ്ട്. ആകർഷകമായ സെൽഫി പോയിന്റുകളും മേളയിലുണ്ട്.
ഫാമിലി ഗെയിംസ് സോൺ, കുട്ടികൾക്കായുള്ള കളിയിടങ്ങൾ എന്നിവയാണ് മറ്റൊരു ആകർഷണം. അലങ്കാരപ്പക്ഷികളെ കാണുന്നതിനായി ഓപ്പൺ ഏവിയറിയുമുണ്ട്.
ട്രാവൻകൂർ ഫെസ്റ്റിൽ നൂറോളം സ്റ്റാളുകളും ഫുഡ് കോർട്ടുമുണ്ട്.
പൂർണമായും ശീതീകരിച്ച പന്തലിലാണു ഫെസ്റ്റ്. മേളയുടെ ഡിജിറ്റൽ പാർട്നറായ ഓക്സിജന്റെ പവിലിയനിൽനിന്നു ഗൃഹോപകരണങ്ങൾ ഓഫറിൽ വാങ്ങാം.വീട്ടിലേക്ക് ആവശ്യമായ ഫർണിച്ചറിന് ഉൾപ്പെടെ വൻ ഓഫറുണ്ട്.
മനോരമ ബുക്ക് സ്റ്റാളിൽ നിന്നു പുസ്തകങ്ങളും വാങ്ങാം. വിവിഡ് എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെയാണു പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

