കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി-മണിമല-കുളത്തുമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ ഭാഗമായി മന്നനാനിയിൽ കലുങ്ക് നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിനുമായി ചിറക്കടവ് മൂന്നാം മൈൽ മുതൽ മന്നനാനി വരെയുള്ള റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഈ റൂട്ടിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

