ആർപ്പൂക്കര അമ്പലക്കവലയിൽ കാർ നിയന്ത്രണം വിട്ട് കാത്തിരിപ്പു കേന്ദ്രം (വെയിറ്റിങ് ഷെഡ്) ഇടിച്ചു തകർത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം സംഭവിച്ചത്.
മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ വാഹനം ഹൈമാസ്റ്റ് ലൈറ്റിനു സമീപത്തുകൂടി വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വൻ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നവരെ മറ്റൊരു വാഹനത്തിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചത്.
അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകളില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം. എന്നാൽ, ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടില്ലെന്ന് പിന്നീട് വ്യക്തമായി.
സംഭവത്തെ തുടർന്ന് ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി ആവശ്യമായ നിയമനടടികൾ സ്വീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

