കോട്ടയം ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും കനത്ത മിന്നൽ മഴ. ഇന്നലെ ഉച്ചയ്ക്കു രണ്ടിന് ആരംഭിച്ച മഴ പെട്ടെന്ന് അതിശക്തമായി മാറുകയായിരുന്നു.
വാഗമൺ മലനിരകൾ, പൂഞ്ഞാർ അടിവാരം എന്നിങ്ങനെ മീനച്ചിലാറിന്റെ കിഴക്കൻ മേഖലകളിലാണു മഴ കനത്തത്. ഓഗസ്റ്റ് ഒന്നിനു പുലർച്ചെ കനത്ത മഴ പെയ്ത പ്രദേശങ്ങളിലാണ് ഇന്നലെയും മഴ ശക്തമായത്.
പെരിങ്ങുളത്തെ ഞെട്ടിച്ച് വീണ്ടും ദുരന്തമാണുണ്ടായത്. ഓഗസ്റ്റിലെ പെരുമഴയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പെരിങ്ങുളം പയ്യാനിത്തോട്ടത്താണ് ഉരുൾപൊട്ടലിൽ അമ്മയും മകനും മരിച്ചത്.
ഇതേ പഞ്ചായത്തിൽ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞാണ് പെരിങ്ങുളം ഉറവപ്ലാവിൽ ചേലകാട്ട് ജോസഫ് (അപ്പച്ചൻ–80) കൊല്ലപ്പെട്ടത്. വീടിനു പിന്നിലെ മൺതിട്ട
ഇടിഞ്ഞുവീണാണ് ഇന്നലെ അപകടം സംഭവിച്ചത്. ഈരാറ്റുപേട്ട– വാഗമൺ റോഡിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു.
കാരികാട് ടോപ്പിൽ ആദ്യം മണ്ണിടിഞ്ഞ് റോഡിലേക്ക് മണ്ണും ചെളിയും കല്ലും ഒഴുകിയെത്തി. 2 കാറുകൾ ഇതിൽപെട്ടെങ്കിലും ആർക്കും അപകടമുണ്ടായില്ല.
പിന്നാലെയാണു വേലത്തുശേരിക്കു സമീപം കൽക്കെട്ട് തകർന്നത്. ഇതിലാണു സംഗീതയ്ക്കു ജീവൻ നഷ്ടപ്പെട്ടത്.
ഞായറാഴ്ചയായതിനാൽ റോഡിൽ നല്ല വാഹനത്തിരക്കുണ്ടായിരുന്നു. ഗതാഗതം മണിക്കൂറുകളോളം മുടങ്ങിയതോടെ യാത്രക്കാരും ദുരിതത്തിലായി.
റോഡിൽ മാടത്താനിയിലും രാത്രി മണ്ണിടിഞ്ഞു. കിഴക്കൻ മേഖലയിലെ പേമാരി മീനച്ചിലാറ്റിലെ വെള്ളം വീണ്ടും ഉയർത്തി.
ഓഗസ്റ്റ് ഒന്നു മുതൽ ഒരാഴ്ചക്കാലം മീനച്ചിലാറ്റിലെ പ്രളയം ജില്ലയെ വലച്ചിരുന്നു. ഇന്നലെ രാത്രിയോടെ പാലാ– ഈരാറ്റുപേട്ട
റോഡിൽ പനയ്ക്കപ്പാലം, അമ്പാറ എന്നിവിടങ്ങളിലാണു വെള്ളം കയറിയത്. രാത്രി ഒറ്റപ്പെട്ട
കനത്ത മഴ പല പ്രദേശങ്ങളിലും ലഭിച്ചു. തീക്കോയി മംഗളഗിരിക്ക് സമീപം മണ്ണിടിഞ്ഞ് വീട് ഒലിച്ചുപോയി.
എരിയാറ്റുപാറ ഭാഗത്ത് വാലുപറമ്പിൽ ചെല്ലമ്മയുടെ വീടിന്റെ മുറ്റവും പുരയിടത്തിന്റെ കുറെ ഭാഗങ്ങളും കൂടി ഇടിഞ്ഞാണ്, മാർമല അരുവി റോഡിന് താഴെ കോട്ടയിൽ സലി സോമന്റെ വീട് പൂർണമായും ഒലിച്ചുപോയത്. ഈ രണ്ട് വീട്ടിലും ആളില്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാക്കി.
മംഗളഗിരി– മാർമല അരുവി റോഡിൽ കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. റോഡരികിൽ പാർക്ക് ചെയ്ത 2 ബൈക്കുകൾ മണ്ണിനടിയിലായി.
മലയോര മേഖലയിലെ മഴയുടെ അളവ് (ഇന്നലെ രാത്രി 9നു വിവിധ സ്കെയിലുകളിൽനിന്ന് ലഭിച്ച കണക്ക്, മില്ലിമീറ്ററിൽ): പൂഞ്ഞാർ മണിയംകുന്ന് 226, വാഗമൺ 219, വെള്ളികുളം 178.3, തീക്കോയി 141.6, പൂഞ്ഞാർ കടലാടിമറ്റം 144, പെരിങ്ങുളം ചട്ടമ്പി 115, തലപ്പലം 102.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

