രാജ്യാന്തര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം കളത്തിപ്പടി വൈഡബ്ല്യുസിഎയുടെ നേതൃത്വത്തിൽ യോഗ മഹോത്സവം സംഘടിപ്പിച്ചു. രാജ്യത്തെ നൂറ് നഗരങ്ങളിൽ അരങ്ങേറുന്ന വിപുലമായ യോഗാഭ്യാസ പരിപാടികളുടെ ഭാഗമായാണ് കോട്ടയത്തും ഈ സംരംഭം നടന്നത്.
കേന്ദ്ര ആയുഷ് മന്ത്രാലയം, മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ, സിഎംഎസ് കോളജ് വിമൻസ് സെൽ എന്നിവയുടെ സംയുക്ത സഹകരണത്തോടെയായിരുന്നു പരിപാടിയുടെ നടത്തിപ്പ്. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ.
മലയിൽ സാബു കോശി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കോട്ടയം നഗരസഭാധ്യക്ഷൻ സന്തോഷ് കുമാർ, വൈഡബ്ല്യുസിഎ നാഷനൽ ക്ലസ്റ്റർ കോ-ഓർഡിനേറ്റർ ബാവ ലൂക്കോസ്, റവ.
ഡോ. ഷിജു സാമുവൽ, ഡോ.
അപർണ വെല്ലൂർ, സിഎംഎസ് കോളജ് വിമൻസ് സെൽ പ്രതിനിധി ഡോ. സുമി മേരി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.
വിജയപുരം പഞ്ചായത്തംഗങ്ങളായ റോയി ജോൺ ഇടയത്തറ, സിസി ബോബി എന്നിവരും യോഗ മഹോത്സവത്തിൽ പങ്കെടുത്തു. വൈഡബ്ല്യുസിഎ പ്രസിഡന്റ് അൻസു ലേയ ഫിലിപ് സ്വാഗതവും സെക്രട്ടറി അച്ചാമ്മ ജോസ് കൃതജ്ഞതയും രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

