ആശ പ്രവർത്തകരുടെ രാപ്പകൽ സമരത്തിൽ തുടങ്ങി മുട്ടിലിഴഞ്ഞും ഒറ്റക്കാലിൽ നിന്നുമുള്ള കേരള വിമൻ സിവിൽ പൊലീസ് ഓഫിസർ റാങ്ക് ഹോൾഡേഴ്സിന്റെ സമരം വരെ നിരവധി പ്രതിഷേധങ്ങൾക്കാണ് ഈ വർഷം സെക്രട്ടേറിയറ്റ് സാക്ഷിയായത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, സിപിഎം സംസ്ഥാന സമ്മേളനം, പി.വി.അൻവറിന്റെ രാജി, കേസിനും ഒളിവ് ജീവിതത്തിനുമിടയിൽ പുറത്തുവന്ന് വോട്ട് ചെയ്ത് ചായകുടിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ചിത്രങ്ങളും കേരളത്തിൽ വലിയ രീതിയിൽ ചർച്ചയായ വിഷയങ്ങളാണ്.
സമരനേതാവ് വി.എസ്.അച്യുതാനന്ദനും കേരളം വിട നൽകി.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. ആറ്റുകാൽ പൊങ്കാലയും മീനഭരണി ആഘോഷവും ശബരിമല ദർശനവും പെരുന്നാളുമെല്ലാം കേരളം ആഘോഷമാക്കി.
കേരള സ്കൂൾ കായികോത്സവം, സംസ്ഥാന സ്കൂൾ കലോത്സവം തുടങ്ങി ലിംഗ പ്രായ ഭേദമില്ലാത്ത ആഘോഷങ്ങളും ഇതിനോടൊപ്പം ചേർത്തു പറയേണ്ടവയാണ്. ഇത്തരത്തിൽ സംഭവബഹുലമായ 2025 ലെ കാഴ്ചകളിലേക്ക് ഒന്ന് പോയി വരാം..
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

