കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പുതിയ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കിയതിനെത്തുടർന്ന് യാത്രക്കാരും ജീവനക്കാരും ഒരുപോലെ ദുരിതത്തിൽ. പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് സ്റ്റാൻഡിൽ ഗുരുതരമായ യാത്രാപ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നത്.
സ്റ്റാൻഡിലേക്ക് ബസുകൾ കയറ്റുന്നതും ഇറക്കുന്നതും നിലവിൽ അതീവ ദുഷ്കരമായ സാഹചര്യത്തിലാണ്. സ്റ്റാൻഡിൽ എവിടെയെങ്കിലും ചെറിയ ഇടവഴികളോ ഗ്യാപ്പുകളോ കാണുകയാണെങ്കിൽ അതിലൂടെയാണ് ബസുകൾ ഇപ്പോൾ കയറ്റിറക്കുന്നത്.
ഇത് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനും അപകടാവസ്ഥയ്ക്കും വഴിതുറക്കുന്നുണ്ട്. ബസുകൾ എത്തുന്നതറിഞ്ഞ് അവ പിടിക്കാനായി യാത്രക്കാരും ജീവൻ പണയംവെച്ച് സ്റ്റാൻഡിലൂടെ ഓടേണ്ട
സ്ഥിതിയാണ് നിലവിലുള്ളത്. ഇതിനുപുറമെ, റോഡിൽ നിന്ന് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള വലിയ കുഴിയും പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഈ കുഴിയിൽ ചാടാതെ വാഹനം വെട്ടിച്ചുമാറ്റാൻ ഡ്രൈവർമാർ നടത്തുന്ന പരിശ്രമങ്ങളും, ഡീസൽ നിറയ്ക്കുന്നതിനായി ബസുകൾ നിരനിരയായി കാത്തുകിടക്കുന്നതും സ്റ്റാൻഡിലെ റോഡ് പൂർണ്ണമായും സ്തംഭിക്കാൻ കാരണമാകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

