അളവില്‍ കവിഞ്ഞ് വിദേശമദ്യം കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആന്റോ അഗസ്റ്റിന് റിമാന്‍ഡില്‍.
സുല്‍ത്താന്‍ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ ഈ മാസം 30 വരെ റിമാന്‍ഡ് ചെയ്തത്. ആന്റോയുടെ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.
കോടതിയുടെ സമയം കഴിഞ്ഞും വാദപ്രതിവാദങ്ങള്‍ നീണ്ടുനിന്ന സാഹചര്യത്തിലാണ് വിധി പറയുന്ന നടപടി അടുത്ത ദിവസത്തേക്ക് മാറ്റിയത്. മദ്യക്കുപ്പികള്‍ റെയ്ഡ് ചെയ്ത് പിടിച്ചെടുത്ത വീട് ആന്റോയുടെ പേരിലല്ലെന്നും, മറിച്ച് മറ്റൊരു സ്ത്രീയുടെ പേരിലാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
എങ്കിലും, വലിയ തോതില്‍ മദ്യം പിടികൂടിയിട്ടുള്ളതിനാല്‍ കേസില്‍ തുടരന്വേഷണം വേണമെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട
അന്വേഷണത്തിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടില്‍ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വന്‍ തോതിലുള്ള മദ്യശേഖരം കണ്ടെത്തിയത്.
തുടര്‍ന്ന് കൊച്ചി കളമശേരിയിലെ ഓഫീസില്‍ വെച്ച് എക്സൈസ് സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും തുടര്‍നടപടികള്‍ക്കായി വയനാട്ടിലെത്തിക്കുകയുമായിരുന്നു. സംഭവം ഏറെ ഗൗരവമുള്ളതാണെന്നും പിടിച്ചെടുത്തവയില്‍ വ്യാജമദ്യവും ഉള്‍പ്പെടുന്നുണ്ടെന്നും എക്സൈസ് ജോയിന്റ് കമ്മീഷണര്‍ വൈ ഷിബു വ്യക്തമാക്കി.
നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് എക്സൈസ് മന്ത്രി എം ലിജുവും പ്രതികരിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിനായി എക്സൈസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി) രൂപം നല്‍കിയിട്ടുണ്ട്.
കേസില്‍ ആന്റോ അഗസ്റ്റിന് മാത്രമാണ് നിലവില്‍ പ്രതി. എഫ്.ഐ.ആര് പ്രകാരം 85 ലിറ്റര്‍ വിദേശമദ്യം, 6.25 ലിറ്റര്‍ വിദേശനിര്‍മിത വൈന്‍, ഡിഫന്‍സ് കാന്റീനില്‍ നിന്നുള്ള മദ്യം, ആല്‍ക്കഹോള്‍ അടങ്ങിയ പന്ത്രണ്ട് ലിറ്റര്‍ പാനീയം എന്നിവയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

