ലോക ഹോസ്പിസ്–പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി രാജേശ്വരി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പാലിയേറ്റീവ് റണ്ണിന്റെ ഔദ്യോഗിക ബ്രോഷർ പ്രകാശനം കായിക വകുപ്പ് മന്ത്രി ഒ.ജെ.ജനീഷ് നിർവഹിച്ചു. ഒക്ടോബർ 10ന് രാവിലെ 7 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച് കനകക്കുന്ന് കൊട്ടാരം വരെയാണ് പാലിയേറ്റീവ് റൺ സംഘടിപ്പിച്ചിരിക്കുന്നത്.
തിരുവനന്തപുരം മേയർ വി.വി.രാജേഷ് ചടങ്ങിൽ റൺ ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിവിധ കോളജുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമായി ഏകദേശം 400 വിദ്യാർഥികളും വോളന്റിയർമാരും ഈ കൂട്ടോട്ടത്തിൽ അണിനിരക്കും.
പാലിയേറ്റീവ് കെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ബ്രോഷർ പ്രധാന ചടങ്ങിൽ പാലിയേറ്റീവ് കെയർ പ്രസിഡന്റ് ശ്യാം കുമാർ, സെക്രട്ടറി എം.ആർ.മനോജ്, ട്രഷറർ മാലിനി, പിആർഒ രാജി കുമാരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

