കോട്ടയം ∙ സുവർണ ജൂബിലി ദിനത്തിൽ ചികിത്സയിൽ മികവിന്റെ പടവേറി മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച 10 വയസ്സുകാരൻ 27 ദിവസത്തെ ചികിത്സയ്ക്കു ശേഷം അസുഖം ഭേദമായി ഇന്നലെ ആശുപത്രി വിട്ടു.ഇടുക്കി സ്വദേശിയായ കുട്ടിയെയാണ് സാന്ത്വന കരങ്ങളുമായി കോട്ടയത്തിന്റെ സ്വന്തം കുഞ്ഞാശുപത്രി ചേർത്തുപിടിച്ചത്.മെനഞ്ചൈറ്റിസ് ബാധിച്ചതായി സംശയിച്ചാണ് കുട്ടിയെ ഇടുക്കിയിൽനിന്നു കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ കുട്ടിക്ക് അസ്വസ്ഥത ഉണ്ടായതു മുതലുള്ള കാര്യങ്ങൾ കേട്ട ഡോക്ടർക്ക് സംശയം തോന്നിയതിനെത്തുടർന്ന് നട്ടെല്ലിൽ നിന്നു ദ്രാവകം എടുത്തു പരിശോധിക്കുകയായിരുന്നു.
ഇതോടെയാണ് അമീബിക് മസ്തിഷ്ക ജ്വരമാണന്ന് മനസ്സിലായത്. പിന്നീട് വിദഗ്ധ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു.
വളരെപ്പെട്ടെന്ന് രോഗം കണ്ടെത്താനും കൃത്യമായി ചികിത്സ ചെയ്യാനും സാധിച്ചെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി.ജയപ്രകാശും ഡോ.
സിറിൾ റൊസാരിയോയും പറഞ്ഞു. തുടർപരിശോധന ആവശ്യമാണെന്നും മാസങ്ങളോളം മരുന്നുകൾ തുടരണമെന്നും ഡോക്ടർമാർ നിർദേശിച്ചു.പീഡിയാട്രിക് ഐസിയു ഡോ. തോമസ് വർഗീസും ഹെഡ് നഴ്സ് ഷിജി തോമസും കുട്ടിയെ യാത്രയയ്ക്കാൻ എത്തിയിരുന്നു.
ആശുപത്രി സുവർണ ജൂബിലി ദിനാഘോഷം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.
വർഗീസ് പി.പുന്നൂസ് ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. കെ.പി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ഡോ.
ടി.യു.സുകുമാരൻ, ഡോ. എൻ.കൃഷ്ണൻ നമ്പൂതിരി, ഡോ.വി.സവിത, ഡോ.
എസ്.ഓമന എന്നിവർ പ്രസംഗിച്ചു. പ്രമേഹ രോഗമുള്ള 27 കുട്ടികൾക്ക് കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് (സിജിഎം) ഉപകരണം സൗജന്യമായി നൽകി.
മുൻകാല ഡോക്ടർമാരെ ആദരിച്ചു. എല്ലാ ജീവനക്കാർക്കും അഭിനന്ദന സർട്ടിഫിക്കറ്റ് നൽകി.
ജീവനക്കാരുടെ കലാപരിപാടികൾ അരങ്ങേറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

