സംസ്ഥാനത്ത് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അർഹതപ്പെട്ടതാണെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ് വ്യക്തമാക്കി. വിഷയം സംബന്ധിച്ച് ചർച്ചകൾ നടക്കുമെന്ന് മാത്രമാണ് മുൻപ് പറഞ്ഞിട്ടുള്ളത്.
എന്നാൽ, ഈ വിഷയത്തിൽ ഏകപക്ഷീയമായി നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ മുന്നണിയുടെ ഐക്യത്തെയും പ്രവർത്തനങ്ങളെയും ഒരുതരത്തിലും സഹായിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകളിലൂടെ പരിഹരിക്കപ്പെടേണ്ട
വിഷയങ്ങളിൽ ഒറ്റപ്പക്ഷമായ നിലപാടുകൾ ഒഴിവാക്കണമെന്നും പി പ്രസാദ് ആവശ്യപ്പെട്ടു. എൽഡിഎഫ് മുന്നണി എന്നത് എല്ലാവരും ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണ്.
അതിനാൽ മുന്നണിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ നടപടികളാണ് ബന്ധപ്പെട്ട നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.
എന്നാൽ ദൗർഭാഗ്യവശാൽ അത്തരത്തിലുള്ള സംഭവങ്ങൾ പലപ്പോഴും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ മൂല്യങ്ങൾക്കാണ് സിപിഐ എക്കാലത്തും മുൻഗണന നൽകിയിട്ടുള്ളത്.
അധികാരമോഹമല്ല, മറിച്ച് രാഷ്ട്രീയ നയങ്ങളാണ് പാർട്ടിയെ നയിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പദവി പോലും വേണ്ടെന്നുവെച്ച് മുന്നണി വിട്ടുപോന്ന ചരിത്രമുള്ള പ്രസ്ഥാനമാണ് സിപിഐ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

