കോട്ടയം ∙ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക്ക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ തൃശൂർ സഹോദയ മുന്നിൽ. 898 പോയിന്റ് നേടിയാണ് തൃശൂർ സഹോദയ മുന്നേറ്റം തുടരുന്നത്.
867 പോയിന്റുമായി മലബാർ സഹോദയ തൊട്ടു പിന്നിലുണ്ട്. 845 പോയിന്റുമായി കൊച്ചി സഹോദയയും 836 പോയിന്റുമായി കൊച്ചി മെട്രോ സഹോദയയും മൂന്നും നാലും സ്ഥാനത്ത് തുടരുകയാണ്.
835 പോയിന്റ് നേടിയ തൃശൂർ സെൻട്രൽ സഹോദയ ആണ് അഞ്ചാം സ്ഥാനത്ത്.
മലബാർ സഹോദയയിലെ കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളാണ് സ്കൂളുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 130 പോയിന്റാണ് സിൽവർ ഹിൽസിനുള്ളത്.
78 പോയിന്റുള്ള ചിറ്റിലപ്പള്ളി ഐഇഎസ് പബ്ലിക്ക് സ്കൂളാണ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 68 പോയിന്റുള്ള എസ്എൻ വിദ്യാ ഭവൻ സീനിയർ സെക്കൻഡറി സ്കൂളാണ് മൂന്നാം സ്ഥാനത്ത്.
കലോത്സവം 15 ന് സമാപിക്കും. വൈകിട്ട് 4ന് സമാപന സമ്മേളനം സിനിമാ താരം കുക്കു പരമേശ്വരൻ ഉദ്ഘാടനം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

