കുറവിലങ്ങാട് ∙ ഗ്രാഫിക് നോവലുകളുടെയും ദൃശ്യവിചാരത്തിന്റെയും അനന്തസാധ്യതകൾ വിവരിച്ചു മലയാള മനോരമ ഹോർത്തൂസ് ‘വായന’യിലെ സെമിനാർ. സാഹിത്യ സാംസ്കാരികോത്സവമായ മലയാള മനോരമ ഹോർത്തൂസിന്റെ ഭാഗമായി കുറവിലങ്ങാട് ദേവമാതാ കോളജിൽ നടത്തിയ സെമിനാറിൽ മലയാള മനോരമ വിഷ്വൽ എഡിറ്ററും എഴുത്തുകാരനുമായ മാനുവൽ ജോർജ് ‘ദ് സ്റ്റോറി ബോർഡ് – മൈൻഡ്, റൈറ്റിങ് ആൻഡ് വിഷ്വൽ തിങ്കിങ് ഫോർ ഗ്രാഫിക്സ് സ്റ്റോറീസ്’ എന്ന വിഷയത്തിൽ വിദ്യാർഥികളുമായി സംവദിച്ചു.
പ്രാചീനകാലത്തെ ഗുഹാചിത്രങ്ങളിൽ ദൃശ്യങ്ങളുടെ സമ്മേളനത്തിലൂടെ ആശയം കൈമാറുന്ന രീതിയിൽ തുടങ്ങി ആധുനിക കാലത്ത് എഐ സഹായത്തോടെ ഡിജിറ്റൽ നോവൽ വായനക്കാരിൽ എത്തിക്കുന്ന രീതി വരെ സംവാദത്തിൽ ചർച്ചയായി.
വായനയുടെ ലോകം മാത്രം തുറക്കുന്ന യഥാർഥ നോവലിൽ നിന്ന്, ദൃശ്യങ്ങളിലൂടെ കൃത്യമായി ആശയം വായനക്കാരിൽ എത്തിക്കുന്ന ഡിജിറ്റൽ നോവലിലേക്കു ലോകം മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ ഒരു കഥയോ നോവലോ ഗ്രാഫിക് നോവലാക്കി മാറ്റുകയല്ല വേണ്ടത്, മറിച്ച് ഒരു യഥാർഥ സംഭവമോ സങ്കൽപ കഥയോ ഗ്രാഫിക്സിലേക്കു മാറ്റുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ.
ഡിനോയ് മാത്യു കവളമ്മാക്കൽ, ഇംഗ്ലിഷ് വിഭാഗം മേധാവി ഡോ.ദീപ തോമസ്, അസോസിയേഷൻ സെക്രട്ടറി ഡി.സാഫല്യ, മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഗായത്രി ജയരാജ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

