മരങ്ങാട്ടുപിള്ളി ∙ മണ്ണിൽ പൊന്ന് വിളയിക്കുന്ന യുവ കർഷകൻ പാലയ്ക്കാട്ടുമല തെങ്ങുംതോട്ടത്തിൽ മാത്തുക്കുട്ടി ടോമിനെ തേടി ദേശീയ കർഷക പുരസ്കാരം.കൃഷി ജാഗരൺ നൽകുന്ന കാർഷിക മേഖലയിലെ ഓസ്കർ എന്നറിയപ്പെടുന്ന മില്യനയർ ഫാർമർ ഓഫ് ഇന്ത്യ പുരസ്കാരമാണ് മാത്തുക്കുട്ടിക്കു ലഭിച്ചത്. സമ്മിശ്ര കൃഷിയിൽ മാത്തുക്കുട്ടി നടത്തിയ പരീക്ഷണങ്ങളാണ് പുരസ്കാരത്തിനു വഴി തുറന്നത്.ഡിസംബർ 7 മുതൽ 9 വരെ ന്യൂഡൽഹിയിൽ നടക്കുന്ന മേളയിൽ പുരസ്കാരം സമ്മാനിക്കും.
സംസ്ഥാന സർക്കാരിന്റെ യുവ കർഷക പുരസ്കാരം ഉൾപ്പെടെ നേടിയിട്ടുള്ള മാത്തുക്കുട്ടി വ്യത്യസ്തവും നൂതനവുമായ കൃഷി രീതികളാണ് അവലംബിക്കുന്നത്.
പശു, കോഴി, പോത്ത്, പന്നി എന്നിവയെ വളർത്തുകയും ചെയ്യുന്നു.പച്ചക്കറി,പഴം കൃഷി, സംസ്കരണം,മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണവും വിൽപനയും,മത്സ്യക്കൃഷി എന്നിവയും ഉണ്ട്.എംബിഎ ബിരുദധാരിയായ മാത്തുക്കുട്ടി ഉയർന്ന ജോലി ഉപേക്ഷിച്ചാണ് കാർഷിക മേഖലയിൽ സജീവമായത്. തുറന്ന സ്ഥലത്തെ കൃഷിയുടെ ഒപ്പം മഴമറയുടെ സാധ്യതയും പ്രയോജനപ്പെടുത്തുന്നു.തുള്ളി ജലസേചനമാണ് നടത്തുന്നത്.പച്ചക്കറിക്കൃഷിയ്ക്കു പുറമേ നെൽക്കൃഷി, തെങ്ങ്, ജാതി,കമുക്,വാഴ,ഇഞ്ചി,മഞ്ഞൾ തുടങ്ങിയവയും കൃഷി ചെയ്യുന്നു.കാസർകോട് കുള്ളൻ ഉൾപ്പെടെ പത്തിലധികം പശുക്കൾ ഉണ്ട്.5 കുളങ്ങളിലായി മത്സ്യക്കൃഷിയും ഉണ്ട്.കൃഷി നഷ്ടമാണ് എന്നു പറയുന്നവർക്കു വേറിട്ട
കൃഷിയിലൂടെ മറുപടി നൽകുകയാണ് ഈ യുവ കർഷകൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

